വീണ്ടും വിമാന ദുരന്തം; റഷ്യന്‍ വിമാനം തകര്‍ന്ന് വീണ് 32 പേര്‍ മരിച്ചു

ലോകത്തെ നടുക്കി വീണ്ടും വിമാന ദുരന്തം. റഷ്യന്‍ വിമാനമാണ് ഇക്കുറി ദുരന്തമായി മാറിയത്. റഷ്യന്‍ വിമാനം സിറിയയില്‍ തകര്‍ന്ന് വീണ് 32 പേര്‍ മരിച്ചു.

സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. 26 യാത്രികരും ആറ് ജീവനക്കാരും മരിച്ചെന്നാണ് വ്യക്തമാകുന്നത്.

സൈനിക വിമാനമാണ് തകര്‍ന്ന് വീണതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണമെന്താണെന്ന് കണ്ടെത്താനായി റഷ്യ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News