ത്രിപുരയിലെ ബിജെപി ആക്രമണത്തിനെതിരെ സിപിഐഎം രാജ്യവ്യാപക പ്രതിഷേധം നടത്തും; ലെനിന്‍റെ മാത്രമല്ല പെരിയോറുടെ പ്രതിമയും തകര്‍ക്കുമെന്ന് ബിജെപിയുടെ ആക്രോശം

ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന അ‍ഴിഞ്ഞാട്ടത്തിനും ലെനിന്റെ പ്രതിമ തകര്‍ത്തതിലും പ്രതിഷേധം ശക്തം. ബിജെപിയുടെ ആക്രമണത്തിനും പ്രതിമ തകര്‍ത്തതിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി .

അതേ സമയം അക്രമം നടത്തുന്നവരെ അനുകൂലിക്കുന്ന നിലപാടാണ് ത്രിപുര ഗവര്‍ണര്‍ സ്വീകരിക്കുന്നത്. ത്രിപുരയിലെ അക്രമങ്ങളെ അനുകൂലിച്ച് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും രംഗത്തെത്തി,

ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് ആഗര്‍ത്തലയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തത്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എന്നാല്‍ പ്രതിമ തകര്‍ത്തതിനെ അനുകൂലിച്ച് ത്രിപുര ഗവര്‍ണര്‍ രംഗത്തെത്തി.

ഒരു സര്‍ക്കാര്‍ ചെയ്ത കാര്യം മറ്റൊരു സര്‍ക്കാരിന് തിരുത്താമെന്നാണ് ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയിയുടെ പ്രതികരണം. ബിജെപി അധികാരത്തിന് വേണ്ടി വിഘടനവാദികള്‍ക്കൊപ്പം നില്‍ക്കുന്നത് രാജ്യത്തിന് ആപത്താണെ്ന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

ലെനിന്റെ പ്രതിമ തകര്‍ത്തതിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. മണിക് സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍ ഏറ്റവും സമാധാനം പുലര്‍ത്തിയിരുന്ന സംസ്ഥാനമായ ത്രിപുരയെ ഒരു ദിവസം കൊണ്ടാണ് ബിജെപി ഇപ്പോഴത്തെ നിലയിലെത്തിച്ചത്. ഗവര്‍ണര്‍ അക്രമികള്‍ക്കൊപ്പമാണെന്നും സിപിഐഎം എംപിയായ സലീം കുറ്റപ്പെടുത്തി.

പ്രതിമ തകര്‍ത്തതിനെ അനുകൂലിക്കുന്ന നിലപാടുമായി ബിജെപി നേതാക്കളും രംഗത്തെത്തി. ലെനിനെ തീവ്രവാദിയായ വിദേശി എന്നാണ് മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി വിശേഷിപ്പിച്ചത്. ലെനിന്റെ പ്രതിമ സ്ഥാപിക്കുന്നത് സിപിഐഎമ്മിന്റെ ആസ്ഥാനത്ത് മതിയെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വാദം.ർ

ലെനിന്റെ പ്രതിമ തകര്‍ത്തതിന് പിന്നാലെ തമിഴ്‌നാട്ടിലെ പെരിയോര്‍ ഇ വി രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കുമെന്ന ഭീഷണിയുമായി ബിജെപി രംഗത്തെത്തി. ഇന്ന് ലെനിന്റെ പ്രതിമ തകര്‍ത്തു നാളെ തമിഴ്‌നാട്ടിലെ പെരിയോറിന്റെ പ്രതിമ തകര്‍ക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ ഫെയ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News