വിപണി കീ‍ഴടക്കാന്‍ ഷവോമി എംഐ7 ഉടന്‍; സവിശേഷതകള്‍ ഏറെ

പുതിയ മോഡലുമായി ഷവോമി. മികച്ച ക്യാമറ ക്ലാരിറ്റി തന്നെയാണ് ഷവോമി ഫോണുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിലെ പ്രധാന സവിശേഷത.

ഇപ്പോള്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമാണ് വീണ്ടും ഷവോമി എത്തിയിരിക്കുന്നത്. കൂടുതല്‍ ഫീച്ചേ‍ഴ്സുകളുമായി ഷവോമിയുടെ മറ്റൊരു മോഡല്‍ കൂടി വിപണിയിലെത്തുന്നു. ഷവോമി Mi 7 എന്ന മോഡലാണ് ഉടന്‍വിപണിയില്‍ എത്തുന്നത് .

8 ജിബി റാമാണ് ഷവോമിയുടെ ഈ പുത്തന്‍ മോഡലിന്‍റെ സവിശേഷത. 6.01 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേ, 3170mAh ന്റെ ബാറ്ററി ലൈഫും, ഡ്യൂവല്‍ മുന്‍ പിന്‍ക്യാമറകളും ഷവോമി എംഐ7 ന് ഉണ്ട്. വയര്‍ലെസ്സ് ചാര്‍ജിങ്‌സപ്പോര്‍ട്ട് ഉണ്ടാകുമെന്നാണ് സൂചനകള്‍ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here