വീണ്ടും മലയാളി; യുഎഇ യില്‍ സ്വപ്നനേട്ടവുമായി തിരുവനന്തപുരം സ്വദേശി

യു എ ഇ യില്‍ നറുക്കെടുപ്പിലൂടെ വീണ്ടും മലയാളിക്ക് കോടിക്കണക്കിന് രൂപ സമ്മാനം. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ആണ് മലയാളിയായ പ്രബിൻ തോമസിന് ഒന്നാം സമ്മാനം ലഭിച്ചത്.

ഒരു മില്യൺ യുഎസ് ഡോളറാണ് ഏതാണ്ട് ആറര കോടി രൂപയാണ് സമ്മാനത്തുക . കേരളത്തിൽ ഐടി ഉൽപ്പനങ്ങളുടെ വിൽപ്പന നടത്തുന്ന വ്യക്തിയാണ് നാൽപ്പതുകാരനായ പ്രബിൻ.

തിങ്കളാഴ്ച അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ തിരുവനന്തപുരം സ്വദേശിക്ക് 12 കോടി രൂപ അടിച്ചതിനു പിന്നാലെയാണ് ചൊവ്വാഴ്ച ആറര കോടി രൂപയുടെ സമ്മാനം മലയാളിയെ തേടിയെത്തിയത്. 265 സീരീസിലെ 0471 എന്ന ടിക്കറ്റാണ് പ്രബിന് ഭാഗ്യം കൊണ്ടുവന്നത്.

ഒാൺലൈൻ വഴിയാണ് പ്രബിൻ ഭാഗ്യം പരീക്ഷിച്ചത്. ആദ്യ ശ്രമത്തിൽ തന്നെ ഭാഗ്യം പ്രബിനെ തേടി എത്തുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here