ശീതകാല പച്ചക്കറി കൃഷിയില്‍ നൂറുമേനി വിളയിച്ച് പന്തളത്തെ വിദ്യാര്‍ത്ഥികള്‍

പന്തളം പൂഴിക്കാട് യൂ പി സ്കൂൾ മുറ്റത്തു ഇത്തവണയും വിദ്യാർത്ഥികൾ വിളയിച്ചത് 100 മേനി വിളവുള്ള പച്ചക്കറികൾ. കഴിഞ്ഞ 8 വർഷമായി ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികൾ ശീതകാല പച്ചക്കറികൾ ഉല്പാദിപ്പിക്കുന്നുണ്ട്.

പൂഴിക്കാട് യു.പി സ്‌ക്കൂള്‍ മുറ്റത്ത് ഇത്തവണയും വിളഞ്ഞത് 100മേനി. 400 ഓളം ഗ്രോ ബാഗുകളിലായി കോളിഫ്‌ലവറും കാബേജും കുട്ടികള്‍ വിളയിച്ചെടുത്തു. കൂടാതെ പച്ചമുളക്, വഴുതിന, ഉരുളക്കിഴങ്ങ്, ചീര, ക്യാരറ്റ് തുടങ്ങിയവയും.

കുട്ടികള്‍ വിളയിച്ച ശീതകാല പച്ചക്കറിയുടെ വിളവെടുപ്പ് പത്തനംതിട്ട അഗ്രിക്കള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സുജ നിര്‍വഹിച്ചു. പന്തളം അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ഷീജ, എ.ഇ.ഒ ഉഷാകുമാരി, പ്രധാന അദ്ധ്യാപകന്‍ ഗോപിനാഥന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

അധ്വാനത്തിന്റെ മഹത്വം കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 8 വര്‍ഷമായി സ്‌ക്കൂളില്‍ ശീതകാല പച്ചക്കറി കൃഷി നടത്തുന്നുണ്ട്.

മികച്ച രീതിയില്‍ മുന്നോട്ട് പോകുന്ന ഈ വിദ്യാലയത്തെ തേടി നിരവധി അംഗീകാരങ്ങളാണ് ഇതിനോടകം തേടിയെത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News