ബിജെപി ദേശീയ സെക്രട്ടറിയുടെ ആഹ്വാനത്തിനു പിന്നാലെ പെരിയാറിന്റെ പ്രതിമ തകര്‍ത്തു; ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബിജെപി നേതാവിന്റെ ആഹ്വാനത്തിന് പിന്നാലെ തമിഴ്‌നാട്ടിൽ പെരിയാർ ഇവി രാമസ്വാമിയുടെ പ്രതിമ തകർത്തു. സംഭവത്തിൽ പ്രതിഷേധം വ്യാപകമായി.പ്രതിമ തകർത്ത ബിജെപി പ്രവർത്തകനും സഹായിയും അറസ്റ്റിലായി. തിരുപ്പത്തൂർ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സ്ഥാപിച്ച പ്രതിമയുടെ തല ഭാഗത്ത് മൂക്കും നെറ്റിയും തകർത്തു.സംഭവത്തിൽ തമിഴ്നാട്ടിൽ സിപിഐഎം ഡിഎംകെ പാർട്ടികൾ പ്രതിഷേധ സമരങൾക്ക് ഒരുങുന്നു.

ഭരണം ലഭിച്ചാൽ തമിഴ്‌നാട്ടിൽ പെരിയാർ ഇവി രാമസ്വാമിയുടെ പ്രതിമ തകർക്കുമെന്ന ബിജെപി നേതാവ് എച്ച് രാജയുടെയുടേയും യുവമോർച്ച നേതാവ് സൂര്യയുടേയും പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതിമ തകർക്കപ്പെട്ടത്.
തമിഴ്നാട്ടിൽ ബിജെപിക്ക് ഭരണം ലഭിച്ചാൽ ആദ്യം ഇല്ലാതാക്കുക പെരിയാർ ഇ.വി.രാമസ്വാമിയുടെ പ്രതിമകളായിരിക്കുമെന്ന ബിജെപി നേതാവ് എച്ച്.

രാജയുടെ ഫേസ്ബുക്കിൽ പോസ്റ്റിന പിന്നാലെയാണ് ആക്രമണം. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാൾ ബിജെപി പ്രവർത്തകനും മറ്റൊരാൾ സഹായിയുമാണ് ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

ത്രിപുരയിൽ ലെനിൻ പ്രതിമ തകർക്കപ്പെട്ടതിനു പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി രാജ ഇന്നലെ രംഗത്തെത്തിയത്. “ആരാണീ ലെനിൻ? ഇന്ത്യയിൽ അയാൾക്ക് എന്ത് കാര്യം? കമ്യൂണിസവും ഇന്ത്യയും തമ്മിൽ എന്ത് ബന്ധം? ഇന്ന് ത്രിപുരയിൽ ലെനിന്‍റെ പ്രതിമ തകർത്തു, നാളെ ജാതിവാദി പെരിയാറിന്‍റെ പ്രതിമകൾ തകർക്കും,”എന്ന് രാജ ഫേസ്ബുക്കിൽ കുറിച്ചു. പിന്നീടിത് പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചു.

തമിഴ്നാട്ടിൽ ഭരണം കിട്ടുന്നതുവരെ കാത്തിരിക്കാൻ കഴിയില്ലെന്ന് യുവമോർച്ച നേതാവ് സൂര്യകൂടി പോസ്റ്റ് ഇട്ടിരുന്നു. തമിഴ്നാട്ടിൽ ദളിതരെ സവർണ്ണ മേധാവിത്വം അടിച്ചമർത്തിയതിനെതിരെ പ്രതികരിക്കുകയും പോരാടുകയും ചെയ്ത പോരാളിയേയാണ് ബിജെപി അപമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News