ശ്രീദേവിയില്ലാതെ ജാന്‍വിക്ക് പിറന്നാള്‍; അമ്മയുടെ ആഗ്രഹം നിറവേറ്റി മകള്‍; സങ്കടകടലായി പിറന്നാള്‍ ആഘോഷം; വീഡിയോ കാണാം

ശ്രീദേവിയില്ലാത്ത ആദ്യ പിറന്നാളായിരുന്നു ജാന്‍വിക്ക്. പിറന്നാള്‍ ദിനത്തില്‍ അമ്മ ശീലിപ്പിച്ചത് മക
ല്‍ മറന്നില്ല. ജാന്ഡവിയുടെ പിറന്നാള്‍ ആഘോഷം പതിവുപോലെ വൃദ്ധസദനത്തിലായിരുന്നു.

പിറന്നാള്‍ദിനം വൃദ്ധസദനത്തില്‍ ചെലവഴിക്കുന്നത് ശ്രീദേവി തുടങ്ങിവച്ച ശീലമായിരുന്നു. അമ്മയുടെ അഭാവത്തില്‍ ജാന്‍വിയുടെ പിറന്നാള്‍ ആഘോഷം സങ്കടക്കടലായി

ജാന്‍വിയുടെ അടുത്ത ബന്ധുവും പ്രിയ സുഹൃത്തുമായ സോനം കപൂറാണ് ജാന്‍വിക്ക് ആദ്യം ആശംസകളുമായി എത്തിയത്. പിന്നീട് ശ്രീദേവിയുടെ ഏറ്റവുമടുത്ത സുഹൃത്തുമായ മനീഷ് മല്‍ഹോത്രയുടെ ആശംസകളും എത്തി.

മകളുടെജന്‍മദിനത്തില്‍ ശ്രീദേവി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം ശ്രദ്ധേയമായിരുന്നു. ജാന്‍വിയുടെ ബാല്യത്തിലെ ചിത്രങ്ങള്‍ കോര്‍ത്തുവെച്ച് ‘എന്റെ മാലാഖയക്ക് ലോകത്ത് എനിക്കേറ്റവും വിലപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍’ എന്നായിരുന്നു ജാന്‍വിയുടെ കഴിഞ്ഞ ജന്‍മദിനത്തില്‍ ശ്രീദേവി കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News