സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറഞ്ഞു; കൊലപാതകങ്ങളിൽ കർശന നടപടി; ഷുഹൈബ് വധത്തിൽ അന്വേഷണം ശരിയായ ദിശയില്‍; സിബിഐ അന്വേഷണം വേണ്ട: മുഖ്യമന്ത്രി

യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ എസ് പി ഷുഹൈബിന്റെ കൊലപാതക കേസിൽ സിബിഐ അന്വേഷണം ഇപ്പോള്‍ ആവശ്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

ഷുഹൈബ് വധത്തിൽ നേരിട്ടു പങ്കെടുത്ത അഞ്ചു പ്രതികളെ പിടികൂടിയ പൊലീസ് ഗൂഢാലോചന നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ആകെ 11 പ്രതികൾ പിടിയിലായി. അന്വേഷണം നടക്കുകയാണെന്നും ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞു.

ഈ സർക്കാറിന്റെ കാലത്ത്‌ ഒമ്പത്‌ രാഷ്‌ട്രീയ കൊലപാതകങ്ങളാണ്‌ കണ്ണൂരിൽ ഉണ്ടായത്‌. ഈ കേസുകളിലും അന്വേഷണം തുടരുകയാണ്‌.

കണ്ണൂരിൽ ചേർന്ന സമാധാനയോഗത്തില്‍ ഷൂഹൈബിന്റെ കൊലപാതകകേസിൽ സിബിഐ അന്വേഷണം നടത്താമെന്ന് എ കെ ബാലന്‍ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel