കൂട്ടപിരിച്ചു വിടല്‍; പ്രവാസികള്‍ക്ക് തിരിച്ചടി

കുവൈറ്റ് സിറ്റി: സർക്കാരിന്റെയും പൊതു സ്ഥാപനങ്ങളിലെയും സ്വദേശി വൽക്കരണ നടപടികൾ പൂർണ്ണമായും 2022 ഓടെ പൂർത്തീകരിക്കുമെന്നു ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു .

ഇതിന്റെ ഭാഗമായി ഓരോ വർഷവും ഒരു നിശ്ചിത സംഖ്യ വരുന്ന വിദേശ തൊഴിലാളികളെ പിരിച്ചു വിടുന്ന നടപടികൾ നടപ്പിലാക്കാൻ എല്ലാ മന്ത്രലയങ്ങളോടും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു.

ഏതെങ്കിലും പ്രത്യേക ജോലിക്കായി വിദേശ ജീവനക്കാരെ ആവശ്യമായി വരുന്ന പക്ഷം, സിവിൽ സർവീസ് കമീഷന്റെ പ്രത്യേക അനുമതി വാങ്ങി മാത്രമേ നിയമനം നടത്താവൂ എന്നും റിപ്പോർട്ടിൽ ഉണ്ട്. പിരിച്ചു വിടപ്പെടുന്ന ഒരു വിദേശ ജീവനക്കാരെയും മറ്റേതെങ്കിലും സർക്കാർ അർദ്ധ സർക്കാർ സ്ഥാപനത്തിൽ നിയമിക്കരുതെന്നും നിർദ്ദേശമുണ്ട് .

അടുത്ത വര്ഷം പിരിച്ചു വിടാനുദ്ദേശിക്കുന്ന വിദേശ ജീവനക്കാരുടെ ലിസ്റ്റും തയ്യാറാണെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു റിപ്പോർട്ടിൽ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News