റയലിനോട് മുട്ടാന്‍ പിഎസ്ജിയുടെ മീശയ്ക്കിത്ര വളര്‍ച്ച പോര; പണംവാരിയെറിഞ്ഞിട്ടും ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്; തകര്‍പ്പന്‍ ഗോളുമായി ക്രിസ്റ്റ്യാനോ

പാരീസ് : സീസണില്‍ ഏറ്റവുമധികം പണം വാരിയെറിഞ്ഞ ടീമാണ് പാരിസ് വമ്പന്‍മാരായ പിഎസ്ജി. ബാ‍ഴ്സലോണയില്‍ നിന്ന് നെയ്മറിനെ സ്വന്തമാക്കുമ്പോള്‍ ചാമ്പ്യന്‍സ് ലീഗില്‍ പടയോട്ടം നടത്താമെന്നായിരുന്നു അവര്‍ പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിനോട് സ്വന്തം തട്ടകത്തില്‍ അടിതെറ്റി പാരീസ് സെന്റ് ജെര്‍മന്‍ ചാമ്പ്യന്‍ലീഗില്‍ നിന്നും പുറത്തായി. ആദ്യ പാദത്തില്‍ റയലിന്‍റെ മൈതാനത്ത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റിരുന്ന പിഎസ്ജി രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

ഇരുപാദങ്ങളിലായി 5-2ന് വിജയമാണ് സ്പാനിഷ് വമ്പന്‍മാര്‍ സ്വന്തമാക്കിയത്. റയലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും കാസ്മിറോയും ഗോള്‍ നേടിയപ്പോള്‍ പി.എസ്.ജിയുടെ ഗോള്‍ കവാനിയുടെ വകയായിരുന്നു.

ലാലിഗയില്‍ തിരിച്ചടികള്‍ നേരിടുന്ന റയലിനേയും ക്രിസ്റ്റ്യനോയേയും പരിശീലകന്‍ സിദാനെയും സംബന്ധിച്ചടുത്തോളം ഏറെ ആശ്വാസം പകരുന്നതാണ് പിഎസ്ജിയ്ക്കെതിരായ മത്സരം.

മറുവശത്ത് സൂപ്പര്‍താരം നെയ്മറിന്റെ അഭാവത്തിലാണ് കളിക്കാനിറങ്ങിയതെന്നതില്‍ പിഎസ്ജിയ്ക്ക് സമാധാനിക്കാം.

ഇംഗ്ലിഷ് ഗ്ലാമര്‍ ടീമായ ലിവര്‍പൂളും ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. പോര്‍ച്ചുഗല്‍ ടീമായ പോര്‍ട്ടോ ഗോള്‍ രഹിതസമനിലയില്‍ കുരുക്കിയെങ്കിലും ആദ്യ പാദത്തിലെ ഏകപക്ഷീയമായ അഞ്ച് ഗോളുകളുടെ വിജയത്തിന്‍റെ കരുത്തിലാണ് മുന്‍ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ എട്ടു വര്‍ഷത്തിനു ശേഷം ക്വാര്‍ട്ടറിലെത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News