വിസ്മയിപ്പിക്കാന്‍ നയന്‍താര; ഇക്കുറി ദക്ഷിണേന്ത്യ ഒന്നാകെ ഞെട്ടും

മലയാള വെള്ളിത്തിരയില്‍ നിന്ന് ദക്ഷിണേന്ത്യയുടെ പ്രിയ നടിയായി മാറിയ താരമാണ് നയന്‍താര. ദക്ഷിണേന്ത്യയുടെ ലേഡി സുപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണവും താരം സ്വന്തമാക്കിക്ക‍ഴിഞ്ഞു. നായിക പ്രാധാന്യമുള്ള ചിത്രങ്ങളിലൂടെ ബോക്സോഫീസില്‍ തരംഗമാകാനാകുമെന്നത് തന്നെയാണ് നയന്‍സിന്‍റെ സവിശേഷത.

ഡോറ, അറാം, വേലൈക്കാരൻ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കുശേഷം നയൻതാര കേന്ദ്രകഥാപാത്രമാകുന്ന ‘കൊളമാവ് കോകില’ (കൊകോ)അണിയറയിൽ. കഴിഞ്ഞദിവസം ഇറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ ആരാധകരിൽ ഏറെ പ്രതീക്ഷയുണർത്തിയിരിക്കുകയാണ്.

ശരണ്യ പൊൻവണൻ, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷത്തിൽ. തമിഴിലെ ബിഗ്‌ബോസ് ടിവി ഷോയുടെ ക്രിയേറ്റീവ് ഡയറക്ടർ നെൽസൺ ദിലീപ്കുമാർ ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രം പ്രമുഖ നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്.

അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം. ഇമൈക്ക നൊടികൾ, കൊലൈയുതിർകാലം, വിശ്വാസം, മലയാളത്തിൽ നിവിൻപോളിയുമൊത്ത് ‘ലവ് ആക്ഷൻ ഡ്രാമ’ എന്നിവയാണ് ഈ വർഷമിറങ്ങുന്ന നയൻതാര ചിത്രങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News