രാജ്യത്താകെ കലാപം പടര്‍ത്തി ബിജെപി; ത്രിപുരക്കും തമി‍ഴ്നാടിനും പിന്നാലെ ബംഗാളിലും സംഘപരിവാര്‍ അ‍ഴിഞ്ഞാട്ടം

ത്രിപുരയില്‍ ബിജെപിയുടെ അക്രമം തുടരുന്നു. സൗത്ത് ത്രിപുരയില്‍ ലെനിന്റെ മറ്റൊരു പ്രതിമ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു. ഇതിന് പിന്നാലെ ബിജെപിയുടെ പഴയ രാഷ്ട്രിയ പാര്‍ടിയായ ജനസംഘത്തിന്റെ സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പശ്ചിമ ബംഗാളിലെ പ്രതിമയില്‍ കരി ഓയില്‍ ഒഴിച്ചു.

അക്രമം രാജ്യത്തിന്റെ പല ഭാഗത്തും വ്യാപിക്കുന്നു.അതേ സമയം പ്രതിമകള്‍ തകര്‍ക്കുന്നതിരെ നടപടി കൈക്കൊള്ളാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എന്നാല്‍ ത്രിപുരയില്‍ സാധാരണക്കാര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളെ തള്ളിപറയാന്‍ പ്രധാനമന്ത്രി ഇത് വരെ തയ്യാറായില്ല.
തെരഞ്ഞെടുപ്പ് ഫലം വന്നതുമുതല്‍ ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നത്. പല സ്ഥലങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഗവര്‍ണര്‍ തഥാഗതും ബിജെപി നേതാക്കളും അക്രമികളെ അനുകൂലിക്കുകയാണ്.

ബെലോണിയയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിന് പിന്നാലെ സൗത്ത് ത്രിപുരയിലും ലെനിന്റെ പ്രതിമ തകര്‍ത്തു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാനമായ ആക്രമണം സംഘപരിവാര്‍ നേതൃത്വത്തില്‍ വ്യാപിപ്പിക്കുകയാണ്. ഇത് ബിജെപിക്കെതിരെ ദേശീയതലത്തില്‍ തന്നെ പ്രതിഷേധം ശക്തമാക്കുന്നു.

ഈ സാഹചര്യത്തില്‍ പ്രതിഷേധം തണുപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമകള്‍ തകര്‍ക്കുന്നതിനെ അപലപിച്ചു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ വിളിച്ച പ്രധാനമന്ത്രി പ്രതിമകള്‍ തകര്‍ക്കുന്നതിനെതിരെ സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണങ്ങളെ ആപലപിക്കാനോ നടപടി സ്വീകരിക്കണമെന്നോ മോദി ആവശ്യപ്പെട്ടിട്ടില്ല.

ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കും പറയേണ്ടി വന്നു. ബിജെപി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത് കഴിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് നിയുക്ത മുഖ്യമന്ത്രി ബിപ്ലാവ് കുമാര്‍ ദേവിന്റെ വാദം.

എന്നാല്‍ 4 ദിവത്തോളം വ്യാപക അക്രമം നടത്തിയിട്ടും മൂന്ന് പേരെ മാത്രമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തതും. അതിനിടയില്‍ കൊല്‍ക്കത്തയില്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയില്‍ കരിയോയില്‍ ഒഴിച്ച 6 വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News