ഗ്രനേഡുമായി തിരുവഞ്ചൂര്‍ നിയമസഭയില്‍; മാരകായുധങ്ങള്‍ കൊണ്ടുവരുന്നത് ചട്ടവിരുദ്ദം; ‍സ്പീക്കര്‍ ഗ്രനേഡ് പിടിച്ചെടുത്തു; വിഷയം ഗൗരവതരമെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവും എം എല്‍ എ യുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗ്രനേഡുമായി നിയമസഭയിലെത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് പ്രയോഗിച്ച ഗ്രനേഡ് എന്ന പേരിലാണ് മാരകായുധവുമായി മുന്‍ ആഭ്യന്തരമന്ത്രികൂടിയായ തിരുവഞ്ചൂര്‍ നിയമസഭയിലെത്തിയത്.

മാരകായുധങ്ങള്‍ നിയമസഭയില്‍ കൊണ്ടുവരാന്‍ പാടില്ലെന്ന് ചട്ടമുണ്ട്. ഇത് തിരുവഞ്ചൂര്‍ ലംഘിച്ചിരിക്കുകയാണെന്ന് കാട്ടി ഭരണപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.

അതേസമയം തിരുവഞ്ചൂര്‍ കൊണ്ടുവന്ന ഗ്രനേഡ് സ്പീക്കര്‍ പിടിച്ചെടുത്തു. ഇത് വിശദമായ പരിശോധനയക്ക് അയക്കണമെന്ന് ഭരണപക്ഷ എംഎല്‍എമാര്‍ ആ‍വശ്യപ്പെട്ടു. യഥാര്‍ത്ഥ ഗ്രനേഡാണെങ്കില്‍ വിഷയം ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വ്യക്തമാക്കി,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News