കുട്ടിക്ക് ഫോണ്‍ കളിക്കാന്‍ കൊടുത്ത അച്ഛന് കിട്ടിയത് കിടിലന്‍ പണി

കുട്ടിക്ക് ഫോണ്‍ കളിക്കാന്‍ കൊടുത്ത അച്ഛന് കിട്ടിയത് കിടിലന്‍ പണി. പാറ്റേണ്‍ തെറ്റിച്ചതിനാല്‍ ഐ ഫോണ്‍ ലോക്കായത് 48 വര്‍ഷം.

കുട്ടികള്‍ക്ക് ഫോണ്‍ കളിക്കാന്‍ കൊടുക്കുന്ന മാതാപിതാക്കള്‍ക്ക് സ്റിരം കിട്ടാറുള്ള പണിയാണ്. ഇവിടെ പക്ഷെ അത് കുറച്ച് കടുത്തുപോയി. കുഞ്ഞിന് വീഡിയോ കാണാന്‍ കൊടുത്ത ഷങ്ഹായ് സ്വദേശി ലുവിനാണ് പണികിട്ടിയത്. ഐഫോണ്‍ തെറ്റായ പാസ്‌കോഡ് ഉപയോഗിച്ചതു കാരണം ലോക്കായത് 48 വര്‍ഷത്തേക്കാണ്.

വിദ്യാഭ്യാസ സംബന്ധിയായ വീഡിയോ കാണാനാണ് ലു മകന് ഐഫോണ്‍ നല്‍കിയത്. മകന്‍ പലതവണ തെറ്റായ പാസ്‌കോഡ് ഉപയോഗിച്ചു ലോക്ക് തുറക്കാന്‍ നോക്കി. അതോടെ പണിപാളി. രണ്ടരക്കോടി മിനുട്ട്, അഥവാ 48 വര്‍ഷത്തേക്ക് ഫോണ്‍ തുറക്കാനാവില്ലെന്ന സന്ദേശം സ്‌ക്രീനില്‍ തെളിഞ്ഞു.

സംഭവം കണ്ട് ഞെട്ടിയ ലു ഫോണുമായി ഷോറൂമില്‍ ചെന്നു. ഒന്നുകില്‍ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യുക. അല്ലെങ്കില്‍ 48 വര്‍ഷം കാത്തിരിക്കുക. ഇതാണ് അവിടെ നിന്ന് കിട്ടിയ പോംവ‍ഴി.

ഫോണ്‍ റീസെറ്റ് ചെയ്താല്‍ അതില്‍ ശേഖരിച്ചുവെച്ചതെല്ലാം നഷ്ടമാകുമെന്നതിനാല്‍ അത് വേണ്ട എന്ന് തന്നെയാണ് ലുവിന്‍റെ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News