മലയാളക്കരയില്‍ തരംഗമാകാന്‍ ഇര; വിവാദങ്ങള്‍ക്കപ്പുറം ചിത്രം പറയുന്നത് ആരുടെ കഥ?; ചരിത്രം കുറിക്കുന്ന റിലീസ് പ്രഖ്യാപിച്ചു

മലയാളക്കരയില്‍ ചരിത്രവിജയം നേടിയ ചിത്രമാണ് പുലിമുരുകന്‍. ചിത്രം സംവിധാനം ചെയ്ത വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ഇര.

ചിത്രം പ്രഖ്യാപിച്ചതുമുതല്‍ തന്നെ വാര്‍ത്താകോളങ്ങളില്‍ വലിയ പ്രാധാന്യം നേടിയിരുന്നു. കേരളത്തെ ഞെട്ടിച്ച സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. അതോടെ ഇര വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമായ സൂചനയൊന്നും പുറത്തുവിട്ടിട്ടില്ല.

ചിത്രം പറയുന്നത് എന്താണെന്ന് പ്രേക്ഷകര്‍ തന്നെ കണ്ട് തിരിച്ചറിയേണ്ടതാണെന്ന് സംവിധായകന്‍ സൈജു വ്യക്തമാക്കി. പുലിമുരുകന്‍ സംവിധായകന്‍ വൈശാഖിന്റെ അസോസിയേറ്റ് ആയിരുന്നു സൈജു. നവീൻ ജോണാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്

ഉണ്ണി മുകുന്ദനൊപ്പം സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷും പ്രധാന വേഷത്തിലെത്തുന്നു. മിയ, ലെന, നിരഞ്ജന നീരജ, മറീന , അലന്‍സിയര്‍ , ശങ്കര്‍ രാമകൃഷ്ണന്‍, കൈലാസ് തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഈ മാസം പതിനാറിന് ചിത്രം തീയറ്ററുകളിലെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. രാജ്യമൊട്ടാകെ മൂന്നോറോളം തീയറ്ററുകളിലാണ് ഇര എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here