രാജസ്ഥാന്‍ ഹൈക്കോടതിയിലെ ആ പ്രതിമ കാലം തകര്‍ക്കും; മോദിയെയും സംഘപരിവാറിനെയും വിറപ്പിച്ച് ജിഗ്നേഷ് മേവാനി

ത്രിപുരയിലെ ജയത്തിന് പിന്നാലെ രാജ്യമാകെ അഴിഞ്ഞാട്ടം നടത്തുന്ന ബിജെപിക്കും ആര്‍എസ്എസിനുമെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംഘപരിവാറത്തിന്റെ ആക്രമണത്തിനെതിരെ രംഗത്തെത്തി.

ഗുജറാത്ത് എംഎല്‍എയും ദലിത് സംഘടനാ നേതാവുമായ ജിഗ്നേഷ് മേവാനി കടുത്ത ഭാഷയിലുള്ള പ്രതികരണമാണ് നടത്തിയത്. ലെനിന്റെയും പെരിയാറിന്റെയോ പ്രതിമകളല്ല മനുവിന്റെ പ്രതിമകളാണ് രാജ്യത്ത് തകര്‍ത്തെറിയേണ്ടതെന്ന് ട്വിറ്ററിലൂടെ മേവാനി വ്യക്തമാക്കി.

മിസ്റ്റര്‍ മോദി ജീ നിങ്ങളുടെ പ്രവര്‍ത്തകരോട് ലെനിന്റെയും പെരിയാറിന്റെയും പ്രതിമകള്‍ക്കു പകരം മനുവിന്റെ പ്രതിമ തകര്‍ക്കാന്‍ പറയൂ. അടിച്ചമര്‍ത്തപ്പെട്ട ദലിതര്‍ എന്നും അംബേദ്കറുടേയും ലെനിന്റേയും പെരിയാറിന്റേയും ചരിത്രത്തെ സ്മരിക്കും.

ഒരു ദിവസം അവര്‍ രാജസ്ഥാന്‍ ഹൈക്കോടതിയിലെ മനുവിന്റെ പ്രതിമ തകര്‍ത്തെറിയുമെന്നും മോദിക്ക് മേവാനി ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News