ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കും

കൊച്ചി: യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഷുഹൈബിന്‍റെ പിതാവ് മുഹമ്മദ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കേസില്‍ ഗൂഢാലോചനയുണ്ടെങ്കില്‍ അതും അന്വേഷണ പരിധിയില്‍ വരണമെന്നും കോടതി നിര്‍ദേശിച്ചു.

ഹര്‍ജിക്കാരന്‍റെയും സര്‍ക്കാരിന്‍റെയും വിശദമായ വാദം കേട്ട ശേഷമാണ് ഹൈക്കോടതി സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.ഫലപ്രദമായും വേഗത്തിലും സി ബി ഐ അന്വേഷണം നടത്തണം.കേസിന്‍റെ മു‍ഴുവന്‍ രേഖകളും പോലീസ് സി ബി ഐക്ക്  കൈമാറണം.പ്രത്യേക സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഇതുവരെ നടന്ന അന്വേഷണണത്തെക്കുറിച്ച് CBI യോട് വിശദീകരിക്കണം.
കേസ് CBI തിരുവനന്തപുരം യൂണിറ്റിന് കൈമാറാന്‍ ഉത്തരവിട്ട കോടതി SP യ്ക്ക് അന്വേഷണച്ചുമതല നല്‍കണമെന്നും നിര്‍ദേശിച്ചു.
കോടതി നിര്‍ദേശിച്ചാല്‍ അന്വേഷിക്കാന്‍ തയ്യാറാണെന്ന് സി ബി ഐ നേരത്തെ നിലപാട് അറിയിച്ചിരുന്നു.
അതേ സമയം കേസ് സി ബി ഐക്ക് വിടേണ്ടതില്ല എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.അന്വേഷണം ശരിയായ ദിശയിലാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.കേസില്‍ 11 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.കൊലയ്ക്കുപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്.
ഷുഹൈബിനോട് പ്രതികളിലൊരാള്‍ക്ക് ഉണ്ടായിരുന്ന വ്യക്തി വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.എന്നാല്‍ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News