കര്‍ണാടക ലോകായുക്ത ജഡ്ജിയെ ഓഫിസില്‍ കയറി കുത്തി; നിരവധി തവണ കുത്തി; പരിക്ക് ഗുരുതരം; പരാതിക്കാരന്‍ പിടിയില്‍

കര്‍ണാടക ലോകായുക്ത ജഡ്ജി വിശ്വനാഥ ഷെട്ടിയെ ഓഫിസില്‍ കയറി കുത്തിപരിക്കേല്‍പ്പിച്ചു. പരാതിക്കാരനാണ് അക്രമം കാട്ടിയത്. നിരവധി തവണ കുത്തേറ്റ ജഡ്ജി ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.  പരാതിക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബംഗലുരുവിലെ മല്യ ഹോസ്പിറ്റലില്‍ ഷെട്ടിയെ പ്രവേശിപ്പിച്ചു. തേജസ് ശര്‍മ്മയെന്ന പരാതിക്കാരനാണ് ജഡ്ജിയെ കുത്തിപരിക്കേല്‍പ്പിച്ചത്. മൂന്ന് തവണ കുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം എന്താണെന്ന് വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here