നിങ്ങള്‍ തകര്‍ക്കാനുദ്ദേശിക്കുന്ന പ്രതിമകള്‍ സംരക്ഷിക്കാന്‍ ജനങ്ങള്‍ക്കറിയാം; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കമല്‍ഹാസന്‍

ബിജെപി രാജ്യവ്യാപകമായി നടത്തുന്ന അക്രമത്തിനും അഴിഞ്ഞാട്ടത്തിനും പ്രതിമതകര്‍ക്കലിനുമെതിരെ കമല്‍ഹാസന്‍ രംഗത്ത്. പ്രതിമകള്‍ തകര്‍ത്തെറിയുന്ന ഫാസിസ്റ്റ് ശൈലിയില്‍ നിന്ന് ബിജെപി പിന്‍തിരിയണമെന്നും പെരിയോറിന്റെ പ്രതിമകള്‍ സംരക്ഷിക്കാന്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കറിയാമെന്നും മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കൂടിയായ ഉലകനായകന്‍ വ്യക്തമാക്കി.

പെരിയോറിന്റെ പ്രതിമകള്‍ തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത ബി.ജെപി ദേശീയ സെക്രട്ടറി എച്ച്.രാജ ക്ഷമ പറഞ്ഞാല്‍ പ്രശ്‌നം അവസാനിക്കില്ല. തമിഴ് ജനതയോട് മാപ്പ് പറയണമെന്നും കമല്‍ ആവശ്യപ്പെട്ടു. രാജയ്‌ക്കെതിരെ നടപടി എടുക്കാനുള്ള ആര്‍ജ്ജവും മോദിയും ബിജെപിയും കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കുന്നതുമയി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും വഴിതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കമല്‍ ചൂണ്ടികാട്ടി.

അതേസമയം ബിജെപിയുടെ പ്രതിമതകര്‍ക്കല്‍ അഴിഞ്ഞാട്ടത്തിനെതിരെ തമിഴ്‌നാട്ടിലൊന്നാകെ പ്രതിഷേധം അലയടിക്കുകയാണ്. രാജയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.എം.കെ പ്രതിഷേധം സംഘടിപ്പിച്ചു. ജനങ്ങളുടെ മനസില്‍ നിന്ന് പെരിയാറിനെ മായ്ക്കാനാവില്ലെന്ന് നടന്‍ സത്യരാജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News