മുഹമ്മദ് ഷമി അവിഹിതബന്ധങ്ങളുടെ ആശാന്‍; എന്നെ കൊല്ലാനും മടിക്കില്ല; തെളിവുകള്‍ പുറത്തുവിട്ട് ഭാര്യ ഹസീന്‍ ജഹാന്‍റെ വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ഗുരുതര വെളിപ്പെടുത്തലുമായാണ് ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്തെത്തിയത്. ഷമി അവിഹിതബന്ധങ്ങളുടെ ആശാനാണെന്നും തന്നെ കൊല്ലാന്‍ പോലും മടിക്കില്ലെന്നുമാണ് ഹസിന്‍ പറയുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തോളമായി മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നതടക്കമുള്ള ഗുരുതര വെളിപ്പെടുത്തലുകള്‍ ഫെയ്‌സ്ബുക്കിലൂടെയാണ് ഹസിന്‍ വെളിപ്പെടുത്തിയത്. പല സ്ത്രീകളുമായി ഒരുമിച്ചു നില്‍ക്കുന്ന ചിത്രങ്ങളും ഷമി നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളും സഹിതമാണ് ഹസിന്‍ ആരോപണമുന്നയിച്ചത്.

ഷമിയുടെ ബിഎംഡബ്ല്യു കാറില്‍ നിന്നും രഹസ്യമാക്കി വച്ചിരിക്കുന്ന നിലയില്‍ ഗര്‍ഭനിരോധന ഉറകളും ഒരു ഫോണും താന്‍ കണ്ടെത്തിയെന്നും ഹസിന്‍ പറയുന്നു. ഈ ഫോണ്‍ ലോക്ക് ആയിരുന്നെങ്കിലും കുറെ ശ്രമിച്ചശേഷം തനിക്കത് തുറക്കാന്‍ കഴിഞ്ഞെന്നും അങ്ങനെയാണ് പല രഹസ്യങ്ങളും കണ്ടെത്താന്‍ കഴിഞ്ഞതെന്നും ഹസിന്‍ പറയുന്നു.

ഷമിയുടെ മാതാവും സഹോദരനും അസഭ്യം പറയാറുണ്ടെന്നും അക്രമിക്കാറുണ്ടെന്നും ഹസിന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ ഷമി നിഷേധിച്ചു. തന്റെ കരിയറും ജീവിതവും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ആരോപണങ്ങളാണ് ഇതെന്നാണ് ഷമി ട്വിറ്ററിലൂടെ വ്യക്തമാക്കിയത്.

ഹസിന്‍ പുറത്തുവിട്ട തെളിവുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News