സിബിഐയെ കാട്ടി സിപിഐഎമ്മിനെ വിരട്ടാന്‍ നോക്കണ്ട; ഒന്നും മറയ്ക്കാനില്ല; കേസ് സി ബി ഐ അന്വേഷിക്കട്ടെ: പി ജയരാജന്‍

ഷുഹൈബ് വധക്കേസില്‍ സി പി ഐ എമ്മിന് ഒന്നു മറച്ചു വയ്ക്കാനില്ലെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.കേസ് സി ബി ഐ അന്വേഷിക്കട്ടേയെന്നും ജയരാജന്‍ പറഞ്ഞു.എന്നാല്‍ സി ബി ഐ യെ കാട്ടി സി പി ഐ എമ്മിനെ വിരട്ടാന്‍ നോക്കേണ്ടെന്നും പി ജയരാജന്‍ വ്യക്തമാക്കി.
ചുവപ്പ് ഭീകരതെയന്ന ആര്‍ എസ് എസ് പ്രചരണം ഇപ്പോള്‍ കോണ്‍ഗ്രസ്സ് ഏറ്റെടുത്തിരിക്കുന്നത് ഇവര്‍ തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ ഉദാഹരണമാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ഷൂഹൈബ് വധവുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിലപാട് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.കൊലപാതകത്തെ പാര്‍ട്ടി അപലപിക്കുകയും അന്വേഷിച്ച് കുറ്റകാകരെ കണ്ടെത്തണമെന്നും വ്യക്തമാക്കിയിട്ടുള്ളതാണ്.ശരിയായ രീതിയില്‍ തന്നെയാണ് ഈ കേസ് പാലീസ് അന്വേഷിച്ചത്.
സംഭവത്തില്‍ ഉള്‍പ്പെടെ പോലീസ് അന്വേഷിക്കുന്നുണ്ട്.അറസ്റ്റിലായാത് ആദ്യം ഡമ്മി പ്രതികളാണെന്നും പിന്നീട് ശരിയായ പ്രതികളാണെന്നും പറഞ്ഞ് മലക്കം മറിഞ്ഞത് കോണ്‍ഗ്രസ്സാണ്.
സി ബി ഐ യെ ക്കാട്ടി പാര്‍ട്ടിയെ വിരട്ടാന്‍ നോക്കേണ്ട.പാര്‍ട്ടിയെ അടിച്ചമര്‍ത്താന്‍ പല ശക്തികളും ശ്രമിക്കുന്നുണ്ട്.അതിന് വലതു പക്ഷ മാധ്യമങ്ങള്‍ പിന്തുണയും നല്‍കുന്നു.എന്നാല്‍ ഇത്തരം കടന്നാക്രമണങ്ങള്‍ കൊണ്ട് പാര്‍ട്ടിയെ തളര്‍ത്താനാകില്ല.
സി പി ഐ എമ്മിനെ ഇല്ലാതാക്കാനുള്ള സംഘപരിവാര ഗൂഢാലോചനയ്ക്ക് ഒപ്പം ഇപ്പോള്‍ കോണ്‍ഗ്രസ്സും ചേര്‍ന്നിരിക്കുകയാണ്. ചുവപ്പ് ഭീകരത എന്ന ബി ജെ പി യുടെ പ്രചരണം ഇപ്പോള്‍ കോണ്‍ഗ്രസ്സ് ഏറ്റെടുത്തു.അവര്‍ തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിലൂടെ വെളിവാകുന്നതെന്നും പി ജയരാജന്‍ പറഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News