ആര് അന്വേഷിച്ചാലും സിപിഐഎമ്മിന് വിഷയമില്ല; സിബിഐ എന്നുകേട്ടാല്‍ വിരണ്ടോടേണ്ട ആവശ്യം സിപിഐഎമ്മിനില്ലെന്നും കോടിയേരി

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഏത് കേസ് ആര് അന്വേഷിച്ചാലും സിപിഐഎമ്മിനെ ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിബിഐ അന്വേഷണം എന്ന് കേട്ടാല്‍ വിരണ്ടോടേണ്ട ആവശ്യം സിപിഐഎമ്മിനില്ല. രാജ്യവ്യാപകമായി നടന്നുവരുന്ന സിപിഐഎം വേട്ടയുടെ ഭാഗമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും കോടിയേരി ചൂണ്ടികാട്ടി.

സിബിഐയെ രാഷ്ട്രീയമായി ഉപയോഗിച്ച് സിപിഐഎമ്മിനെ വേട്ടയാടാമെന്ന് ആരും കരുതരുത്. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുള്ളതാകണം അന്വേഷണമെന്നും കോടിയേരി പറഞ്ഞു.

സിപഐഎമ്മിന് ഒന്നും മറയ്ക്കാനും ഭയപ്പെടാനുമില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here