കൊല്ലത്ത് പത്താംക്ലാസ് പരീക്ഷയെ‍ഴുതാനിറങ്ങിയ വിദ്യാര്‍ഥിനികളെ തട്ടികൊണ്ടുപോകാന്‍ ശ്രമം; കുട്ടികള്‍ ഓട്ടോയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു; ഓട്ടോക്കാരന്‍ ഓടി രക്ഷപ്പെട്ടു; തിരച്ചില്‍ ശക്തമാക്കി

കൊല്ലത്ത് പത്താം പരീക്ഷ എഴുതാൻ സ്കൂളിലേക്ക് ഓട്ടോയിൽ പോയ വിദ്യാർഥിനികളെ ഓട്ടോറിക്ഷകാരൻ തട്ടികൊണ്ടു പോകാൻ ശ്രമിച്ചു. ഡ്രൈവർ കുട്ടികളോട് നഗ്നത പ്രദർശിപ്പിച്ചതിനെ തുടർന്ന് കുട്ടികൾ ഓട്ടോയിൽ നിന്ന് ചാടി രക്ഷപെട്ടു.

നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഓട്ടോകാരൻ രക്ഷപ്പെട്ടു. പോലീസെത്തി കുട്ടികളെ പരീക്ഷയെഴുതാൻ സ്കൂളിലെത്തിച്ചു.

രാവിലെ 11.45 നായിരുന്നു സംഭവം. കൊല്ലം വെടികുന്നിന് സമീപത്ത് 5 കുട്ടികളെ കൊല്ലം വിമലഹൃദയ ഹൈസ്കൂളിൽ പരീക്ഷ എഴുതാൻ ഒരു കുട്ടിയുടെ അമ്മ ഓട്ടോയിൽ കയറ്റി വിടുകയായിരുന്നു.

മുണ്ടക്കൽ റയിൽവേ ഗേറ്റ് അടഞ്ഞു കിടക്കുകയാണെന്നറിയിച്ച ഓട്ടോ റിക്ഷ ഓടിച്ച മധ്യവയസ്കൻ കുട്ടികള കപ്പലണ്ടി മുക്കിന് സമീപത്തു കൊണ്ടു പോകുന്നതിനിടെ നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടികൾ ഓടികൊണ്ടിരുന്ന വാഹനത്തില്‍ നിന്ന് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

11.45 ന് കൊണ്ടേത്ത് പാലത്തിനു സമീപം കിടന്ന ഓട്ടോയിലാണ് കുട്ടികളെ കയറ്റിയതെന്ന് ഒരു കുട്ടിയുടെ അമ്മ പറഞ്ഞു. കപ്പലണ്ടിമുക്ക് സ്വദേശി അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും പോലീസും സ്ഥലത്തെത്തി കുട്ടികളെ സ്കൂളിലെത്തിച്ച് പരീക്ഷ എഴുതാൻ അവസരം ഒരുക്കി.

ഒരു കുട്ടിയുടെ ബാഗും ഹാൾ ടിക്കറ്റും ഓട്ടോയിലാണ്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News