ഇങ്ങനെയുമുണ്ടോ ആരാധന; പത്തുകോടിയുടെ സ്വത്ത് സഞ്ജയ് ദത്തിന് എഴുതിവെച്ച് ആരാധിക യാത്രയായി; വില്‍പ്പത്രം അമ്പരപ്പിക്കും

സിനിമാ താരങ്ങളോടുള്ള കടുത്ത ആരാധന എന്തെല്ലാമാണ് ചെയ്യിപ്പിക്കുന്നത്. പാലഭിഷേകവും ക്ഷേത്രം പണിയലും മക്കള്‍ക്ക് പേരിടലും എന്നു വേണ്ട പലപ്പോഴും അതിരു കടന്നു പോകാറുണ്ട് താരാരാധന. ഇത്തവണ ആരാധന കാരണം പുലിവാലു പിടിച്ചത് ബോളിവുഡിലെ സൂപ്പര്‍ താരമാണ്.

എണ്‍പതുകളുടെ അവസാനങ്ങളില്‍ സഞ്ജയ് ദത്തിനോളം ആരാധകരുടെ മനം കവര്‍ന്ന മറ്റൊരു താരം ബോളീവുഡില്‍ ഉണ്ടായിരുന്നില്ല. ആരാധന മൂത്ത് തന്റെ ഒരു ആരാധിക ചെയ്ത കാര്യം കേട്ട് സഞ്ജയ് പോലും ഞെട്ടിയിരിക്കുകയാണ്.

കോടികള്‍ വിലമതിക്കുന്ന സ്വത്തു സഞ്ജയ് ദത്തിന്റെ പേരില്‍ എഴുതിവെച്ചാണ് ആരാധിക മരി്ച്ചത്. ഇക്കാര്യങ്ങളത്രയും ബന്ധുക്കള്‍ പോലും അറിഞ്ഞത് അവരുടെ മരണത്തിന് ശേഷം. കഴിഞ്ഞ ദിവസമാണ് സഞ്ജയ്ക്ക് മുംബൈ പോലീസിന്റെ ഒരുഫോണ്‍കോള്‍ ലഭിക്കുന്നത്.

നിഷി ഹരിഷ്ചന്ദ്ര ത്രിപാഠി എന്ന തന്റെ ആരാധികയായ സ്ത്രീയെക്കുറിച്ച് സഞ്ജയ് അറിയുന്നത് പോലും അപ്പോഴാണ്. തന്റെ പേരിലുള്ള കോടിക്കണക്കിന് രൂപ വരുന്ന സ്വത്തെല്ലാം പ്രിയതാരത്തിന്റെ പേരില്‍ എഴുതിവച്ചിരിക്കുന്നു്.

നിഷയുടെ മരണശേഷമാണ് വില്‍പ്പത്രത്തിന്റെ കാര്യമത്രയും ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഏതാണ്ട് പത്ത് കോടി രൂപയുടെ ആസ്തിയാണ് നിഷയ്ക്കുള്ളത്. തന്റെ മരണത്തിന് ശേഷം സ്വത്തുവകകളത്രയും ദത്തിന് നല്‍കണമെന്നായിരുന്നു വില്‍പ്പത്രത്തില്‍.

എന്നാല്‍ നിഷയുടെ സ്വത്തുവകകളൊന്നും തനിക്ക് വേണ്ടെന്നും എല്ലാം അവരുടെ ബന്ധുക്കള്‍ക്ക് തന്നെ തിരിച്ച് നല്‍കുമെന്നും സഞ്ജയ് അറിയിച്ചു. ഇക്കാര്യങ്ങളത്രയും ബാങ്കിനെ അറിയിച്ചിട്ടുണ്ടെന്നും സഞ്ജയ് ദത്ത് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News