തൊഗാഡിയയെ കൊല്ലാന്‍ ശ്രമം?; വാഹനാപകടത്തില്‍ നിന്ന് തലനാരി‍ഴക്ക് രക്ഷപ്പെട്ടു; വധശ്രമമാണ് നടന്നതെന്ന് തൊഗാഡിയ

അടുത്തിടെയാണ് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി വിശ്വഹിന്ദുപരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ രംഗത്തെത്തിയത്. വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാന്‍ ശ്രമിക്കുന്നതായി പൊട്ടിക്കരഞ്ഞുകൊണ്ടാണ് തൊഗാഡിയ പറഞ്ഞത്.

ഇന്നിതാ അദ്ദേഹത്തിന്‍റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുന്നതിന്‍റെ സൂചന. വാഹനാപകടത്തില്‍ നിന്ന് തലനാരിഴക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. തൊഗാഡിയ യാത്ര ചെയ്തിരുന്ന കാറില്‍ ഭാരം കയറ്റിയ ട്രക്ക് വന്നിടിക്കുകയായിരുന്നു.

സൂറത്തിന് സമീപമായിരുന്നു സംഭവം. തനിക്ക് നേരെയുണ്ടായത് വധശ്രമമാണെന്ന് അപകടത്തില്‍ നിന്ന് രക്ഷപെട്ട ശേഷം തൊഗാഡിയ ആരോപിച്ചു. സെഡ് പ്ലസ് സുരക്ഷയുള്ള തനിക്ക് പൊലീസ് എസ്കോര്‍ട്ട് ടീമിനെ നല്‍കിയില്ലെന്നും തന്‍റെ യാത്രയെ കുറിച്ച് പൊലീസിന് നേരത്തെ തന്നെ വിവരം നല്‍കിയിരുന്നുവെന്നും തൊഗാഡിയ പറഞ്ഞു.

തന്‍റെ സുരക്ഷയില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് പരാതി നല്‍കുമെന്നും തൊഗാഡിയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News