ആക്ഷനില്‍ അത്ഭുതം കാട്ടാന്‍ രണം; പൃഥിരാജ് ചിത്രം തീയറ്ററുകളിലേക്ക്

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് രണം. നവാഗതനായ നിര്‍മ്മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ തീയേറ്ററുകളിലെത്തുമെന്നാണ് സൂചന.

ഹോളിവുഡ് സ്റ്റണ്ട് കോര്‍ഡിനേറ്റര്‍മാരായ ക്രിസ്റ്റിയല്‍ ബ്രൂനെറ്റി, ഡേവിസ് അലസി, ആരോമല്‍, എന്നിവര്‍ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നുവെന്നതാണ് രണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തില്‍ ഇഷ തല്‍വാറാണ് നായികാവേഷത്തിലെത്തുക. യെസ് സിനിമ കമ്പനിയും, ലോസണ്‍ എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്വീനിന് ശേഷം ജേക്ക് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണിത്.

വമ്പന്‍ ഹിറ്റായ മുംബൈ പൊലീസിന് ശേഷം പൃഥിരാജിനൊപ്പം റഹ്മാനും പ്രധാന വേഷത്തിലെത്തുന്നുവെന്നതിനാല്‍ ആരാധകര്‍ ആവേശത്തിലാണ്. സംവിധായകന്‍ ശ്യാമപ്രസാദ് ,മാത്യൂ അരുണ്‍ ,സെലിന്‍ ജോസഫ് ,നന്ദു, അശ്വിന്‍ കുമാര്‍ ,ശിവജിത്ത് പത്മനാഭന്‍ ,സജിനി സഖറിയ തുടങ്ങി വന്‍ താരനിരയും രണത്തില്‍ അണിനിരക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ രണ്ടാം ടീസറും പുറത്തിറങ്ങിയിരുന്നു. പൃഥ്വിയുടെ തകര്‍പ്പന്‍ ലുക്ക് തന്നെയാണ് ടീസറിന്റെ പ്രധാന ആകര്‍ഷണം. ‘Sometimes..you don’t have a choice!’ എന്ന കാപ്ഷനോടെ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.\

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News