എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് ജെആര്‍സി ഗ്രേസ് മാര്‍ക്ക് നഷ്ടമാകുന്നു; അമ്പതിനായിരം കുട്ടികള്‍ക്ക് തിരിച്ചടി

എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്ക് ജെ ആര്‍ സി ഗ്രേസ് മാര്‍ക്ക് നഷ്മാകുന്നു. പത്താം ക്ലാസുകാര്‍ക്കുളള സി പരീക്ഷ മുടങ്ങിയത് അമ്പതിനായിരത്തോളം വരുന്ന ജൂനിയര്‍ റെഡ് ക്രോസ് കാഡറ്റുകള്‍ക്ക് തിരിച്ചടിയായി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ നിയമനടപടിയാണ് കുട്ടികള്‍ക്ക് വിനയായത്.

പത്താം ക്ലാസിലെ ജെ ആര്‍ സി കാഡറ്റുകള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കേണ്ട സി പരീക്ഷയാണ് ഇത്തവണ മുടങ്ങിയത്. വര്‍ഷങ്ങളായി എസ് എസ് എല്‍ സി പരീക്ഷയ്ക്ക് മുമ്പ് ഇത് നടത്താറുണ്ട്. ജൂനിയര്‍ റെഡ് ക്രോസ് സൊസൈറ്റി ഭരണ സമിതി പിരിച്ചുവിട്ട കഴിഞ്ഞ അധ്യയന വര്‍ഷം സര്‍ക്കാര്‍ നിയോഗിച്ച അഡ്‌ഹോക് കമ്മിറ്റി പരീക്ഷ നടത്തുകയും കാഡറ്റുകള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുകയും ചെയ്തു.

സി പരീക്ഷ വിജയിക്കുന്ന കാഡറ്റിന് എസ് എസ് എല്‍ സി ക്ക് 10 ഗ്രേസ് മാര്‍ക്കായി ലഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് രണ്ട തവണ പരീക്ഷ നടത്താന്‍ തയ്യാറായെങ്കിലും ഹൈക്കോടതി വിധി കാരണം നടന്നില്ലെന്ന് ജെ ആര്‍ സി കോഴിക്കോട് റവന്യു ജില്ലാ സെക്രട്ടറി കെ കെ രാജേന്ദ്രകുമാര്‍ പറഞ്ഞു.

സ്റ്റാമ്പ് വില്‍പ്പന അടക്കമുളള അഴിമതി ആരോപണത്തെ തുടര്‍ന്നാണ് ജെ ആര്‍ സി ഭരണസമിതി സംസ്ഥാന സര്‍ക്കാര്‍ പിരിച്ചു വിട്ടത്. വിഷയം കോടതിയിലെത്തിയതോടെ ഇത്തവണ പരീക്ഷാ നടത്തിപ്പും ചോദ്യം ചെയ്യപ്പെട്ടു. ഗ്രേസ് മാര്‍ക്ക് പ്രതീക്ഷിച്ച് ജെ ആര്‍ സി അംഗങ്ങളാവുകയും 8, 9 ക്ലാസുകളിലെ എ, ബി പരീക്ഷകള്‍ വിജയിക്കുകയും ചെയ്തവരാണ് പത്താം ക്ലാസിലെ സി പരീക്ഷയ്ക്ക് യോഗ്യത നേടുക.

എന്‍ സി സി, സ്‌കൗട്ട്, ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് 25 മുതല്‍ 50 വരെ ഗ്രേസ് മാര്‍ക്ക് ലഭിക്കുന്ന സാഹചര്യത്തിലാണ് മൂന്നും അതിലേറെയും വര്‍ഷം ജെ ആര്‍ സി കേഡറ്റുകളായവര്‍ക്ക് ഇത്തവണ അര്‍ഹതപെട്ട 10 മാര്‍ക്ക് ലഭിക്കാത്ത നിലയുളളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News