ഷക്കീലയുടെ ജീവിതവും സിനിമയാകുന്നു; ബോളിവുഡിലെ മിന്നും താരം ഷക്കിലയാകും

മലയാളം സിനിമ 90 കളിലെ അതി വൈകാരികതയിലും അമിതാഭിനയത്തിലും പ്രേക്ഷക മനസ്സുകളില്‍ സംഘര്‍ഷവും പിരിമുറുക്കവും ഉണ്ടാക്കി മുന്നേറുന്ന കാലത്താണ് മലയാളികളുടെ നാട്ടുച്ചകളെയും സുന്ദര രതി ഭാവങ്ങളാക്കി മാറ്റി ഷക്കീലയുടെ കടന്ന് വരവ്.

90 കളിലെ പ്രതിസന്ധിയില്‍ നിന്നും മലയാള സിനിമാ ലോകത്തെ പിടിച്ചു നിര്‍ത്തിയത് പോലും ഷക്കീലാ ചിത്രങ്ങളായിരുന്നു”ഷക്കീലച്ചിത്രങ്ങള്‍” എന്നത്, ഇന്‍ഡ്യന്‍ സോഫ്റ്റ്‌പോണ്‍ സിനിമകളെ മൊത്തത്തില്‍ വിളിയ്ക്കുന്ന പേരുതന്നെ ആയിമാറി.

മലയാളികളുടെ നട്ടുച്ചകളെയും സുന്ദര രതി ഭാവങ്ങളാക്കി മാറ്റിയ ഷക്കീലയുടെ ജീവിതം നമുക്ക് മുന്നില്‍ പുതിയ രൂപത്തിലും പുതിയ ഭാവത്തിലും പുനരവതരിക്കുകയാണ്.

ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം റിച്ച ചദ്ദയാണ് ഷക്കീലയുടെ വേഷം അവതരിപ്പിക്കുന്നത്. സിനിമലോകത്തേക്കുള്ള ഷക്കീലയുടെ പ്രവേശനം മുതല്‍ അഭിനയത്തിലൂടെ അവര്‍ സ്വന്തമാക്കിയ സ്വത്തും സമ്പാദ്യവുമെല്ലാം നടിക്ക് നഷ്ടമാകുന്ന അവസ്ഥകളുമെല്ലാം സിനിമയില്‍ പ്രതിപാദിക്കും.

ലൗവ് യു ആലിയ എന്ന ബോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഇന്ദ്രജിത്ത് ലങ്കേഷ്. ഓയേ ലക്കി ലക്കി ഓയേ, ഗ്യാംഗ്‌സ് ഓഫ് വസേപൂര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ റിച്ച ബോള്‍ഡ് ക്യാരക്ടര്‍ അവതരിപ്പിക്കാന്‍ മടി കാണിക്കാത്ത നടി എന്ന നിലിയില്‍ ബോളിവുഡില്‍ തന്റെതായൊരു സ്ഥാനം നേടിയിട്ടുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം ഏപ്രിലില്‍ ആരംഭിക്കും. 2019 ആദ്യം ചിത്രം റിലീസ് ചെയ്യുമെന്നും അറിയുന്നു. സില്‍ക് സ്മിതയുടെ ജീവിതം ആ്‌സ്പദമാക്കി നിര്‍മിച്ച ഡേര്‍ട്ടി പിക്ചര്‍ വന്‍ വിജയമായിരുന്നു.

വിദ്യാബാലനായിരുന്നു സില്‍ക്ക് സ്മിതയായത്. ഈ ചിത്രത്തിനു ശേഷം തെന്നിന്ത്യയിലെ ഒരു ബിഗ്രേഡ് നായികയുടെ ജീവിതം ആസ്പദമാക്കുന്ന സിനിമയായിരിക്കും ഷക്കീലയുടെ സിനിമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News