ആക്രമണം മറ്റ് സംസ്ഥാനങ്ങളിലേക്കും; യുപിയില്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു

ന്യൂഡല്‍ഹി: ത്രിപുരയില്‍ തുടങ്ങിയ ബിജെപി ആക്രമണം മറ്റ് സംസ്ഥാനങ്ങളിലേക്കും ബാധിക്കുന്നു.ത്രിപുരയില്‍ ലെനിന്റെയും തമിഴ്‌നാട്ടില്‍ പെരിയാറുടെയും പ്രതിമകള്‍ തകര്‍ത്ത ബിജെപി-ആര്‍ എസ് എസ്സുകാര്‍ ഉത്തര്‍ പ്രദേശിലെ മീററ്റില്‍ ഡോ. ബി ആര്‍ അംബേദ്കറിന്റെ പ്രതിമയും തകര്‍ത്തു.

ഖുര്‍ദ് ഗ്രാമത്തിലാണ് പ്രതിമ സ്ഥിതി ചെയ്തിരുന്നത്. സംഭവുമായി ബന്ധപ്പെട്ട് ആരെയും പിടികൂടിയിട്ടില്ല.
ഇന്നലെ രാത്രിയോടെ തമിഴ്നാട്ടില്‍ പെരിയാറുടെ പ്രതിമയും തകര്‍ക്കപ്പെട്ടു. പിന്നാലെയാണ് യുപിയിലേക്കും അക്രമങ്ങള്‍ വ്യാപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here