ധോണിയെ അപമാനിച്ച് ബിസിസിഐ; പ്രതിഷേധവുമായി ആരാധകര്‍; കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് ഭാര്യ പരാതി നല്‍കിയ ഷമി പടിക്ക് പുറത്ത്

ഇന്ത്യന്‍ ക്രിക്കറ്റിന് ഇതിഹാസ നേട്ടം സമ്മാനിച്ചിട്ടുള്ള നായകന്‍ മഹീന്ദ്ര സിംഗ് ധോണിയെ അപമാനിച്ച് ബിസിസിഐ. താരത്തെ  ബി.സി.സി​.​എെയുടെ വാർഷിക കോൺട്രാക്​ട്​ ഗ്രേഡിങ്ങിൽ തരം താ‍ഴ്ത്തി.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഉയർന്ന ഗ്രേഡായ എ പ്ലസ്​ കാറ്റഗറിയിൽ നിന്നും ധോണിയെ എ കാറ്റഗറിയിലേക്കാണ് തരംതാ‍ഴ്ത്തിയത്. രവിചന്ദ്ര അശ്വിനെയും തരംതാ‍ഴ്ത്തിയിട്ടുണ്ട്.

ഇന്ത്യന്‍ നായകൻ വിരാട്​ കോഹ്​ലി, ശിഖർ ധവാൻ, രോഹിത്​ ശർമ, ബുവനേശ്വർ കുമാർ, ജസ്​പ്രീത്​ ബുംറ എന്നിവരാണ്​ എപ്ലസ്​ കാറ്റഗറിയിലുള്ളത്​.  വർഷത്തിൽ ഏഴ്​ കോടി രൂപയാണ് ഇവര്‍ക്ക് പ്രതിഫലം നല്‍കുക.

ധോനി, അശ്വിൻ, രവീന്ദ്ര ജഡേജ, മുരളി വിജയ്​, ചേതേശ്വര്‍ പുജാര, അജിൻക്യ രഹാന, വൃദ്ധിമാൻ സാഹ എന്നിവരടങ്ങുന്നതാണ് എ ഗ്രേഡ്.  ഇവര്‍ക്ക്​ അഞ്ച്​ കോടിയാണ്​ വാർഷിക വേതനം.

ഫാസ്റ്റ് ബൗളര്‍ മുഹമ്മദ്​ ഷമി ഒരു ഗ്രേഡിലും ഇടം പിടിച്ചില്ല. പീഡിപ്പിക്കുന്നെന്നും കൊല്ലാന്‍ ശ്രമിക്കുന്നുവെന്നുമുള്ള ഭാര്യയുടെ പരാതിയാണ് ഷമിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തലുകള്‍.  ഹർദ്ദിക്​ പാണ്ഡ്യ, കുൽദീപ്​ യാദവ്​, കെ.എൽ രാഹുൽ, എന്നിവർ ബി ഗ്രേഡിലാണ്​. മൂന്ന്​ കോടിയാണ്​ ഇവരുടെ വാർഷിക വേതനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News