ഇന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന രണ്‍വീര്‍- ദീപിക വിവാഹം ഉടന്‍

വിരുഷ്‌കയ്ക്ക് ശേഷം മറ്റൊരു താര വിവാഹത്തിന് കൂടി സാക്ഷിയാകാന്‍ പോവുകയാണ് ബോളീവുഡ്. ബോളീവുഡിന്റെ നമ്പര്‍ വണ്‍ സൂ പ്പര്‍ നായിക ദീപിക പദുക്കോണും റണ്‍വീര്‍ സിംഗും തമ്മിലുള്ള വിവാഹത്തിന് ഒരുങ്ങുകതയാണ് ബോളീവുഡ്.

ഇവരെ ചേര്‍ത്ത് പല ഗോസിപ്പുകളും വന്നുവെങ്കിലും സ്ഥിരീകരിക്കത്തക്കതായി ഒരു തെളിവും ലഭ്യമായിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ സംശയങ്ങള്‍ക്ക് വിരാമം കുറിക്കാമെന്ന് തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്.

വിവാഹ തീയതി സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനായി ദീപികയുടെ മാതാപിതാക്കള്‍ ബെംഗളൂരുവില്‍ നിന്നും മുംബൈയിലെത്തി രണ്‍വീര്‍ സിങ്ങിന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചുവെന്നാണ് വിവരം.

രണ്‍വീറിന്റെയും കുടുംബത്തിന്റെയും ഒപ്പം ദീപിക ഷോപ്പിങ് നടത്തിയതും ആഭരണങ്ങള്‍ വാങ്ങാന്‍ ലണ്ടനിലെത്തിയതുമെല്ലാം വിവാഹത്തിന് മുന്നോടിയായാണ്. സൗത്ത് ഇന്ത്യന്‍ ആചാരപ്രകാരം വിവാഹചടങ്ങുകള്‍ നടത്തിയതിന് ശേഷം ഗംഭീര വിരുന്നൊരുക്കാനാണ് സാധ്യത. വിവാഹം മുംബൈയില്‍ വച്ചു തന്നെ നടത്തണമെന്നാണ് രണ്‍വീറിന്റെ കുടുംബത്തിന്റെ ആഗ്രഹം.

വിവാഹ തീയതി സംബന്ധിച്ച തീരുമാനങ്ങള്‍ അടുത്തു തന്നെയുണ്ടാകുമെന്നാണ് ഇവരോടടുത്ത വ്യത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരമെന്ന് നാഷണല്‍ മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം പദ്മാവതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News