രാജ്യത്ത് ബിജെപി ആക്രമണം തുടരുന്നു; ത്രിപുരയില്‍ മരണം മൂന്നായി

തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ലെനിന്റെ പ്രതിമകൾ തകർത്ത് ഹീനമായ ആക്രമണം അഴിച്ചുവിട്ടതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ആളിപ്പടരുമ്പോഴും ത്രിപുരയിൽ ബിജെപി‐ആർഎസ്എസ് ഭീകരത തുടരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന ഗവർണറെ വിളിച്ച് സമാധാനം പുനഃസ്ഥാപിക്കാൻ നിർദേശിച്ചെങ്കിലും സംഘപരിവാറുകാരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാനായില്ല. ഒരാൾ കൂടി കൊല്ലപ്പെട്ടതോടെ തെരഞ്ഞെടുപ്പുഫലം വന്നശേഷം ത്രിപുരയിൽ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം മൂന്നായി. പ്രതിമ തകർക്കലിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തരമന്ത്രാലയവും പ്രസ്താവനയിറക്കി. പാർലമെന്റിലും ശക്തമായ പ്രതിഷേധമുയർന്നു.

ത്രിപുരയിലെ സോണാപുരിൽ തഹർ മിയ ആണ് ബിജെപി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം ഗർഭിണിയടക്കം രണ്ടുപേരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ദശരഥ്ദേബ് സ്മാരക കോളേജ് എബിവിപിക്കാർ അടിച്ചുതകർത്തു. കമാൽപുരിൽ ബിജെപിക്കാർ കോൺഗ്രസ് ഓഫീസ് കൈയേറി.

ഇതിനിടെ, ഉത്തർപ്രദേശിലെ മീററ്റിൽ അംബേദ്കർ പ്രതിമ തകർത്തു. മീററ്റിലെ മവാനയിൽ ദളിത്സംഘടനാ പ്രവർത്തകർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് പുതിയ പ്രതിമ സ്ഥാപിക്കാമെന്ന് അധികൃതർക്ക് ഉറപ്പുനൽകേണ്ടിവന്നു.

സാമൂഹ്യപരിഷ്കർത്താവും ദ്രാവിഡകഴകം സ്ഥാപകനുമായ പെരിയാറിന്റെ പ്രതിമ തകർത്ത ബിജെപിയുടെ നടപടിക്കെതിരെ തമിഴ്നാട്ടിലെങ്ങും സ്ത്രീകളും യുവാക്കളും അടക്കമുള്ളവർ തെരുവിലിറങ്ങി. പെരിയാർ പ്രതിമ തകർക്കാൻ ആഹ്വാനംചെയ്ത ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ മാപ്പുപറഞ്ഞാൽ മാത്രം തീരുന്നതല്ല വിഷയമെന്ന് മക്കൾ നീതിമയ്യം പാർടി സ്ഥാപകനും നടനുമായ കമൽഹാസൻ പ്രതികരിച്ചു.

ഇതിനിടെ, കൊൽക്കത്തയിൽ ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ പ്രതിമ ഒരുസംഘം വികൃതമാക്കി. സംഭവത്തിൽ മാവോയിസ്റ്റ് അനുകൂലികളായ ആറു വിദ്യാർഥികളെ അറസ്റ്റുചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News