ഐ ലീഗ്; കേരള എഫ്സിയും മോഹൻ ബഗാനും ഇന്ന് നേര്‍ക്കുനേര്‍

സൂപ്പർ കപ്പ് യോഗ്യത ലക്ഷ്യമാക്കി ഐ ലീഗ് ഫുട്ബോളിലെ ഹോം മത്സരത്തിൽ ഇന്ന് ഗോകുലം കേരള എഫ് സി മോഹൻ ബഗാനെ നേരിടും. കോഴിക്കോട് കോർപ്പറേഷൻ ഇ എം എസ് സ്റ്റേസിയത്തിൽ ഉച്ചകഴിഞ്ഞ് 3 മണിക്കാണ് മത്സരം.

മോഹൻ ബഗാനെ അവരുടെ തട്ടകത്തിൽ അട്ടിമറിച്ച ആത്മവിശ്വാസവുമായാണ് ഗോകുലം കേരള കളത്തിലിറങ്ങുന്നത്. കഴിഞ്ഞ 5 മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത ഗോകുലത്തിന് ഹോം മത്സരമെന്നതും അനുകൂല ഘടകമാണ്.

ഇന്ന് ബഗാനെതിരെ വിജയിച്ചാൽ ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഇത്തവണ ആരംഭിക്കുന്ന സൂപ്പർ
കപ്പിന് ഗോകുലം കേരളയ്ക്ക് യോഗ്യത ഉറപ്പിക്കാനാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News