കാടിറങ്ങിയ കുട്ടിയാന കിണറ്റില്‍ വീണു; കാവലായി കാട്ടാനകൾ സമീപം; നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി

കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ കൂവപ്പാറയിൽ കുട്ടിയാന കിണറ്റിൽ വീണു. തോപ്പിക്കുടി മൈതീൻ എന്നയാളുടെ വീട്ടുവളപ്പിലെ 14 അടിയോളം താഴ്ച്ചയുള്ള കിണറ്റിലാണ് കഴിഞ്ഞ രാത്രി ആന വീണത്.

വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും കൂടി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടിയാനക്കുട്ടിയെ കരകയറ്റി വിട്ടത്.

കാടിറങ്ങി നാട്ടിലെത്തിയ കാട്ടാന കൂട്ടത്തിൽ നിന്നും കാൽ വഴുതി കുട്ടിയാന കുടിവെള്ള കിണറ്റിൽ വീഴുകയായിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടുത്താണ് കൂവപ്പാറ തോപ്പിക്കുടി മൈതീന്റെ കുടിവെള്ള കിണറിൽ കാട്ടാന കുട്ടി വീണത്.

ഏകദേശം പന്ത്രണ്ട് അടിയോളം മാത്രം ആഴമുള്ള കിണറ്റിലാണ് കുട്ടിയാന വീണത്. കുഞ്ഞിന് കാവലായി കാട്ടാനകൾ കിണറ്റിന്റെ പരിസരത്ത് ഏറെ നേരം തമ്പടിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ജെ സി ബി യുടെ സഹായത്തോടെ മണ്ണ് നീക്കം ചെയ്ത് കുട്ടിയാനയെ കരയിലെത്തിച്ചു.

തുടർന്ന് കുട്ടിയാനയെ കാത്തിരുന്ന കാട്ടാനക്കൂട്ടങ്ങൾക്കൊപ്പം വനത്തിലേക്ക് കയറ്റി വിട്ടു.വനം വകുപ്പ് ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും സഹായമായി നാട്ടുകാരും ഒത്തുകൂടി.നട്ടുച്ചക്കു പോലും കാട്ടാനകൾ വിലസുന്ന സ്ഥലമാണ് കൂവപ്പാറ, ബ്ലാവന, പൂയംകുട്ടി, മണികണ്ഠൻ ചാൽ പ്രദേശങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News