വനിതകൾക്ക് ആദരവുമായി വുമൺസ് ഡേ ഹ്രസ്വചിത്രം; വീഡിയോ കാണാം

വനിതകൾക്ക് ആദരവുമായി വുമൺസ് ഡേ ഹ്രസ്വചിത്രം. ഹ്രസ്വചിത്രം യൂട്യൂബിൽ കണ്ടത് ലക്ഷങ്ങൾ. മിക്ക യാത്രകളിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി ചലച്ചിത്ര സംവിധായകന്‍ ബേസില്‍ മാത്യു സംവിധാനം ചെയ്ത ഹ്രസ്വചിത്രം വുമണ്‍സ് ഡെ ശ്രദ്ധേയമാകുന്നു.

യുട്യുബില്‍ മാത്രം വുമണ്‍സ് ഡെ കണ്ടത് ലക്ഷക്കണക്കിന് പേരാണ്. സമൂഹത്തിലെ ഓരോ സ്ത്രീകളുടെയും പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തിയാണ് വുമണ്‍സ് ഡെ എന്ന ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്. കൊളേജില്‍ നിന്നും ബസ്സില്‍ സ്വന്തം വീട്ടിലേക്ക് യാത്ര ചെയ്യുന്ന ഒരു പെണ്‍കുട്ടി നേരിടുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ചലച്ചിത്ര സംവിധായകന്‍ കൂടെയായ ബേസില്‍ മാത്യുവാണ് ചിത്രത്തിന്റെ രചനയും, സംവിധാനവുമെല്ലാം നിര്‍വഹിച്ചിരിക്കുന്നത്. ഒരു ട്രെയിന്‍ യാത്രയില്‍ നേരില്‍ കണ്ട ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു ചിത്രം തയ്യാറാക്കിയതെന്ന് ബേസില്‍ പറഞ്ഞു.

ലക്ഷക്കണക്കിന് വ്യൂവേര്‍സാണ് ചിത്രത്തിന് യുട്യൂബില്‍ മാത്രം ഉണ്ടായിരിക്കുന്നത്. ചിറ്റേത്ത് ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News