ബിജെപിക്കെതിരെ ആഞ്ഞടിച്ച് രജനികാന്ത്

ബിജെപിക്കെതിരെ ആഞ്ഞടിച്ച് രജനികാന്ത്. പെരിയാര്‍ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  പെരിയാറിന്‍റ പ്രതിമ തകര്‍ക്കാന്‍ ആഹ്വാനം ചെയ്ത ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജയുടെ നടപടി കാടത്തമെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതപരമായാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നത്. കമല്‍ഹാസന് പിന്നാലെയാണ് ബിജെപിക്കെതിരെ രജനികാന്ത് രംഗത്തെത്തിയിരിക്കുന്നത്.

രജനികാന്തിനെ ബിജെപി പാളയത്തിലേക്ക് അടുപ്പിക്കാമെന്ന സംഘപരിവാര്‍ മോഹത്തിന് തിരിച്ചടിയേറ്റിരിക്കുകയാണ് ഈ പ്രതികരണം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here