
ടിഡിപി-ബിജെപി ഭിന്നത രൂക്ഷം. ആന്ധ്രയില്‍ രണ്ട് ബിജെപി മന്ത്രിമാര്‍ രാജിവെച്ചു. ടിഡിപിയുടെ രണ്ടു കേന്ദ്ര മന്ത്രിമാര്‍ ഇന്ന് രാജിവെക്കും. ആന്ധ്രക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ടിഡിപി പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രാജി.
ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കേ ആന്ധ്രാപ്രദേശിനു ‘പ്രത്യേക പദവി’ വേണമെന്ന ആവശ്യത്തിൽ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് ടിഡിപി. പാർട്ടിയുടെ രണ്ടു മന്ത്രിമാരും കേന്ദ്ര മന്ത്രിസഭയിൽനിന്ന് ഇന്ന് രാജിവയ്ക്കും.
ടിഡിപിയുടെ രണ്ടു കേന്ദ്രമന്ത്രിമാരെ പിൻവലിക്കാൻ തീരുമാനിച്ചെന്നും ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിനെ അറിയിച്ചെന്നും ബുധനാഴ്ച രാത്രി വൈകി നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു.. ആന്ധ്രയ്ക്കു പ്രത്യേക പദവിയെന്ന വാഗ്ദാനം കേന്ദ്രം പാലിച്ചില്ലെന്നും നായിഡു കുറ്റപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here