പുരോഗമന മനസിന്റെ നേര്‍ക്കാഴ്ച്ചയായ് വൈക്കത്തെ പെരിയാര്‍ പ്രതിമ

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക വളര്‍ച്ചയിലെ നാഴികക്കല്ലാണ് വൈക്കം സത്യഗ്രഹം. പെരിയാറായിരുന്നു ജാതീ-തൊട്ടുകൂടായ്മക്കെതിരെയുള്ള സമരത്തിന്റെ മുന്നണി പോരാളി. വൈക്കത്ത് സ്ഥാപിച്ചിട്ടുള്ള പെരിയാര്‍ പ്രതിമ അഭംഗുരം അവിടെ അവശേഷിക്കുന്നത് കേരളീയ പുരോഗമന മനസിന്റെ നേര്‍ക്കാഴ്ച്ചയാണ്.

വൈക്കം വലിയ കവലയില്‍ തമിഴ്നാട് സര്‍ക്കാര്‍ സ്ഥാപിച്ച പെരിയാര്‍ സ്മാരകമാണിത്. 87 സെന്റ് സ്ഥലത്ത് 1994 ലാണ് സ്മാരകം സ്ഥാപിച്ചത്. ചിത്രരേഖകളിലൂടെ പെരിയാറുടെ ജീവചരിത്രം ഇവിടെ ഇതള്‍ വിരിയുന്നു.

തൊള്ളായിരത്തി ഇരുപത്തിനാലില്‍ തമിഴ്‌നാട്ടിലെ അധസ്ഥിത പ്രസ്ഥാനത്തെ നയിച്ച ഇ.വി. രാമസ്വാമി നായ്ക്കര്‍ എന്ന പെരിയാര്‍ വൈക്കം സത്യഗ്രഹഭൂമിയിലെത്തി മുന്നണി പോരാളിയായി. കേരളം വിസ്മയത്തോടെ നോക്കീനിന്ന അവിസ്മരണീയ സംഭവമായിരുന്നു ഇത്.

ജാതീയ ഭ്രാന്ത് കൊടികുത്തി വാണ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകളാണ് പ്രതിമയും സ്മാരകവും പങ്കുവയ്ക്കുന്നത്. വൈക്കം വീരനായ പെരിയാറിന്റെ പ്രതിമ തമിഴ്‌നാട്ടില്‍ ആക്രമിക്കപ്പെടുമ്പോള്‍ വൈക്കത്തെ ജനങ്ങളും ആശങ്കകള്‍ മറച്ചുവയ്ക്കുന്നില്ല.

വിപ്ലവകാരിയായ പെരിയാറിന്റെ ഓര്‍മകള്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് എന്നും ആവേശമാണ്. അതിന്റെ പ്രതീകമാണ് അഭംഗുരം അവശേഷിക്കുന്ന ഈ പ്രതിമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News