സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം; തത്സമയം കാണാം

സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം; തത്സമയം കാണാം. ഇന്ദ്രന്‍സാണ് മികച്ച നടന്‍. ആളൊരുക്കത്തിലെ അഭിനയമാണ് ഇന്ദ്രന്‍സിനെ പുരസ്കാര നേട്ടത്തിലെത്തിച്ചത്.

ടേക്ക് ഓഫിലെ പ്രകടനത്തിലൂടെ  പാര്‍വ്വതി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് പാര്‍വ്വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ ചാര്‍ലിയിലെ അഭിനയത്തിലൂടെ പാര്‍വ്വതി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍. ഇ മ യു എന്ന ചിത്രമാണ് പെല്ലിശ്ശേരിയെ പുരസ്കാര നേട്ടത്തിലെത്തിച്ചത്.

മികച്ച പിന്നണി ഗായകനുള്ള പുരസ്കാരം ഷെഹ്ബാസ് അമന്‍ സ്വന്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News