വനിതാ ഫോട്ടോ ജേർണലിസ്റ്റുകള്‍ക്ക് സര്‍ക്കാരിന്‍റെ ആദരം; കൈരളി ടിവിയിലെ അനുപമയും ഷാജിലയും ആദരം ഏറ്റുവാങ്ങി

വനിതാ ദിനത്തിൽ വനിതാ ഫോട്ടോ ജേർണലിസ്റ്റുകളെ ആദരിച്ച് സർക്കാർ. മാധ്യമ രംഗത്ത് വനിതകൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിന്‍റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. പ്രമുഖരായ 5 വനിതാ ഫോട്ടോ ജേർണലിസ്റ്റുകളെയാണ് കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തിൽ ആദരിച്ചത്.

മാധ്യമ രംഗത്ത് വനിതാ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യം വർദ്ധിക്കുന്നുണ്ട്. എന്നാൽ ഇന്നും ഫോട്ടോ ജേർണലിസ്റ്റുകൾ വിരലിലെണ്ണാവുന്നവർ മാത്രമാണ്. ഇൗ സാഹചര്യത്തിലാണ് പത്രത്തിലും, ടെലിവിഷനിലും, ഫ്രാലാൻസുമായി ഇൗ രംഗത്ത് സാന്നിധ്യമറിയിച്ച വനിതകളെ ആദരിച്ചത്.

ലോക വനിതാദിനം ശ്രദ്ധേയമാക്കുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു ചടങ്ങ്. പ്രമുഖരായ 5 വനിതാ ഫോട്ടോ ജേർണലിസ്റ്റുകളെയാണ് ചടങ്ങിൽ ആദരിച്ചത്. ഷിപ്രാദാസ്, സരസ്വതി ചക്രബർത്തി, കൈരളി ടി.വി ക്യാമറാ പേ‍ഴ്സൺമാരായ അനുപമ ജി.നായർ, ഷാജില അലിഫാത്തിമ, രാഖി എന്നിവർ ആദരം ഏറ്റുവാങ്ങി. തുടർന്ന് ഇൗ രംഗത്തെ അനുഭവവും അവർ പങ്കുവച്ചു.

അന്താരാഷ്ട്ര പ്രസ് ഫോട്ടോ ഫെസ്റ്റിന്‍റെ ഭാഗമായിട്ടാണ് കേരള മീഡിയാ അക്കാദമി ചടങ്ങ് സംഘടിപ്പിച്ചത്. ഫെസ്റ്റിന്‍റെ ഭാഗമായി 4 ദിവസം നീണ്ടുനിൽക്കുന്ന രണ്ടാമത് അന്താരാഷ്ട്ര വാർത്താചിത്ര പ്രദർശനത്തിനും വനിതാ ദിനത്തിൽ തുടക്കമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here