ഇന്ദ്രന്‍സ് മികച്ച നടന്‍; പാര്‍വ്വതി മികച്ച നടി; ലിജോജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍; ഒറ്റമുറി വെളിച്ചം മികച്ച ചിത്രം

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ദ്രന്‍സാണ് മികച്ച നടന്‍. ആളൊരുക്കത്തിലെ അഭിനയമാണ് ഇന്ദ്രന്‍സിനെ പുരസ്കാര നേട്ടത്തിലെത്തിച്ചത്.

ടേക്ക് ഓഫിലെ പ്രകടനത്തിലൂടെ  പാര്‍വ്വതി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് പാര്‍വ്വതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ ചാര്‍ലി, എന്ന് നിന്‍റെ മൊയ്തീന്‍ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പാര്‍വ്വതി 2015 ലെ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരിയാണ് മികച്ച സംവിധായകന്‍. ഇ മ യു എന്ന ചിത്രമാണ് പെല്ലിശ്ശേരിയെ പുരസ്കാര നേട്ടത്തിലെത്തിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഒറ്റമുറി വെളിച്ചമാണ് സ്വന്തമാക്കിയത്.

മികച്ച പിന്നണി ഗായകനുള്ള പുരസ്കാരം ഷെഹ്ബാസ് അമനും ഗായികയ്ക്കുള്ള പുരസ്കാരം സിതാര ബാലകൃഷ്ണനും സ്വന്തമാക്കി. മികച്ച സ്വഭാവ നടന്‍ അലന്‍സിയറാണ്.

മികച്ച ചിത്രം: ഒറ്റമുറി വെളിച്ചം

മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം)

മികച്ച നടി: പാർവതി (ടേക്ക് ഓഫ്)

മികച്ച സംവിധായകൻ: ലിജോ ജോസ് പെല്ലിശ്ശേരി (ഇ മാ ഔ)ക

മികച്ച സ്വഭാവ നടൻ: അലൻസിയർ

മികച്ച സ്വഭാവ നടി: മോളി വത്സൻ

മികച്ച രണ്ടാമത്തെ കഥാചിത്രം: ഏദൻ

മികച്ച സംഗീത സംവിധായകൻ: എം.കെ.അർജുനൻ (ഭയാനകം)

മികച്ച ഗായകൻ: ഷഹബാസ് അമൻ (മായാനദി)

മികച്ച ഗായിക: സിതാര കൃഷ്ണകുമാർ (വിമാനം)

മികച്ച നവാഗത സംവിധായകൻ: മഹേഷ് നാരായണൻ (ടേക്ക് ഓഫ്)

ജനപ്രിയ ചിത്രം: രക്ഷാധികാരി ബൈജു

മികച്ച ബാലതാരങ്ങള്‍- മാസ്റ്റര്‍ അഭിനന്ദും, നക്ഷത്രയും ( സ്വരം, രക്ഷാധികാരി ബൈജു)

കഥാകൃത്ത് -എംഎ നിഷാദ് -കിണര്‍

ക്യാമറ – മനേഷ് മാധവന്‍

തിരക്കഥാകൃത്ത് – സജീവ് പാഴുര്‍ -തൊണ്ടിമുതലും ദൃക്‌സാക്ഷിയും

അവലംബിത തിരക്കഥ: എസ് ഹരീഷ്, സജി സുരേന്ദ്രന്‍, ( ഏദന്‍)

ഗാനരചയിതാവ് -പ്രഭാവര്‍മ്മ ( ക്ലിന്റ്) ഓളത്തിൻ മേളത്താൽ എന്ന ഗാനം

ചിത്രസംയോജകന്‍ _അബു വെട്ടത്തില്‍ (ഒറ്റമുറി വെളിച്ചം)

കലാസംവിധാനം – സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)

ശബ്ദമിശ്രണം- പ്രമോദ് തോമസ് (ഏദന്‍)

ശബ്ദ ഡിസൈന്‍- രംഗനാഥ് രവി (ഈമയൗ)

ലാബ് -ചിത്രാഞ്ജലി (ഭയാനകം)

വസ്ത്രാലങ്കാരം -സഖി എല്‍സ (ഹേയ് ജൂഡ്)

നൃത്തസംവിധാനം – പ്രസന്ന സുജിത്

പ്രത്യേക ജൂറി അവാര്‍ഡ് – വിനീത കോശി (ഒറ്റമുറി വെളിച്ചം)

ടി.വി ചന്ദ്രന്‍ അധ്യക്ഷനായ അവാര്‍ഡ് നിര്‍ണയ സമിതി 110 ചിത്രങ്ങളാണ് പുരസ്കാരനിര്‍ണയത്തിനായി പരിശോധിച്ചത്. ജൂറിയിൽ സംവിധായകരായ ഡോ. ബിജു, മനോജ് കാന, സൗണ്ട് എൻജിനിയർ വിവേക് ആനന്ദ്, കാമറാമാൻ സന്തോഷ് തുണ്ടിയിൽ, സംഗീത സംവിധായകൻ ജെറി അമൽദേവ്, തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി, എഴുത്തുകാരനും നിരൂപകനുമായ ഡോ. എം. രാജീവ്കുമാർ, നടി ജലജ എന്നിവരാണ് അംഗങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News