ഇന്ദ്രന്‍സിനെ മികച്ച നടനാക്കിയ ആളൊരുക്കം; ഇന്ദ്രന്‍സിന്‍റെ പപ്പുവാശാന്‍റെ അത്ഭുത പ്രകടനം കാണാം

അഭിനയ ജീവിതത്തിന്‍റെ നാല് പതിറ്റാണ്ടിലെത്തിനില്‍ക്കുമ്പോളാണ് ഇന്ദ്രന്‍സിനെ തേടി മികച്ച നടനുള്ള പുരസ്കാരമെത്തുന്നത്.

പപ്പുവാശാന്‍ എന്ന ഓട്ടന്‍തുള്ളല്‍ കലാകാരനായെത്തിയാണ് അഭിനയത്തിന്‍റെ അത്ഭുത ഭാവങ്ങള്‍ ഒരിക്കല്‍ കൂടി ഇന്ദ്രന്‍സ് പകര്‍ന്നാടിയത്.

കാലം കടക്കുന്തോറും മാധുര്യമേറുന്ന പ്രണയത്തിന്റെ കുസൃതിയാണ് പപ്പുവാശാന്‍ കാട്ടിതന്നത്. ഇന്ദ്രന്‍സിന്റെ തീര്‍ത്തും വേറിട്ട കഥാപാത്രമാണു ആളൊരുക്കത്തില്‍ കാണാനാകുക. കലാമണ്ഡലത്തില്‍ നിന്നുള്ള കലാകാരന്മാരാണ് ഇന്ദ്രന്‍സിനെ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിച്ചത്.

മാധ്യമ പ്രവര്‍ത്തകനായ വി.സി. അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് നിര്‍മ്മിച്ചത്.

ചിത്രത്തിന്‍റെ ടീസര്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News