തൊട്ടതെല്ലാം പൊന്നാക്കിയ അഭിനേത്രിയാണ് പാര്‍വതി. ഔട്ട് ഓഫ് സിലബസ് മുതല്‍ ടേക് ഓഫ് വരെയുള്ള കഥാപാത്രങ്ങള്‍ പാര്‍വതിയുടെ കൈയ്യില്‍ ഭദ്രം.
ഇറാഖിലെ മലയാളി നഴ്‌സുമാരുടെ ദുരിത ജീവിതം വെള്ളിത്തിരയിലേക്കു പകര്‍ത്തിയ സമീറ മലയാളിയുടെ അഭിമാനത്തിന്റെ ടേക്ക് ഓഫ് ആയി.
ഇത് രണ്ടാം തവണയാണ് സംസ്ഥാന ചലചിത്ര അവാര്‍ഡ് പാര്‍വതിയെ തേടിയെത്തുന്നത്. എന്നു നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 2015 ലെ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌ക്കാരവും പാര്‍വതിക്കു തന്നെയായിരുന്നു.
ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലും മികച്ച നടിയാരെന്ന ചോദ്യത്തിന് മറിച്ചോരു ഉത്തരമുണ്ടായിരുന്നില്ല. മൊയ്തീനിലെ കാഞ്ചനമാലയായും ചാര്‍ളിയിലെ ടെസ്സയായും ടേക്ക് ഓഫില്‍ പാര്‍വതിയായും സമാനതകളില്ലാത്ത അഭിനയ മൂഹൂര്‍ത്തം കഴ്ചവെച്ചു.
2006ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കോഴിക്കോട് സ്വദേശിനിയായ പാർവതി മലയാളത്തിന് പുറമേ തമിഴിലും, ബോളിവുഡിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.