പിന്നണി ഗാനരംഗത്തെ സുന്ദരശബ്ദം; രണ്ടാം വട്ടവും സിത്താരയ്ക്ക് അംഗീകാരം

ആ ശബ്ദം അത്രമേല്‍ സുന്ദരമാണ്. രണ്ടാം വട്ടവും  മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം തേടിയെത്തുമ്പോള്‍ സിത്താര കൃഷ്ണകുമാര്‍ ആത്മനിര്‍വൃതിയിലാണ്.

2007 ല്‍ അതിശയനിലെ പമ്മി പമ്മി യെന്ന ഗാനം പാടിയാണ് സിത്താര മലയാള ചലച്ചിത്ര മേഖലയില്‍ ചുവടുവെച്ചത്. പിന്നീടിങ്ങോട്ട് സിത്താരയെ ഏറ്റുപാടാന്‍ മലയാളികള്‍ മടികാട്ടിയില്ല.

വിമാനം സിനിമയിലെ ‘വാനം അകലുന്നുവോ’ എന്ന ഗാനത്തിലൂടെയാണ് സിത്താര വീണ്ടും പുരസ്‌കാര നേട്ടത്തിന്‍റെ നിറവിലെത്തിയത്. ഗോപീ സുന്ദറാണ് ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്.

2013ല്‍ പുറത്തിറങ്ങിയ കമല്‍ ചിത്രം സെല്ലുലോയ്ഡിലെ ‘ഏനുണ്ടോടി’ എന്ന ഗാനത്തിനായിരുന്നു ആദ്യമായി സിത്താരയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News