അദാനിക്ക് സ്വാമിയുടെ പണി; നഷ്ടം 9,300 കോടി

ബി ജെ പിയുടെ വിവാദ നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഒരു ട്വിറ്റര്‍ പോസ്റ്റിലൂടെ പ്രധാനമന്ത്രി മോദിയുടെ അടുപ്പക്കാരനായ പ്രമുഖ വ്യവസായി ഗൗതം അദാനിക്ക്നഷ്ടമായത് 9,300 കോടി രൂപ.

പൊതുമേഖലാ ബാങ്കുകളിൽനിന്ന് വായ്പയെടുത്തു തിരിച്ചടയ്ക്കാതെ മുങ്ങിനടക്കുന്നതിൽ വിദഗ്ധനാണ് അദാനിയെന്നായിരുന്നു സ്വാമിയുടെ ചൊവ്വാ‍ഴ്ചത്തെ ട്വിറ്റര്‍ പോസ്റ്റ്. കടം തിരിച്ചടയ്ക്കാതെ രക്ഷപ്പെട്ടു നടക്കുന്ന ട്രപ്പീസ് കളിക്കാരനാ’ണ് അദാനിയെന്നായിരുന്നു സ്വാമിയുടെ പോസ്റ്റ്. കേന്ദ്ര സര്‍ക്കാരിന്‍റെയും പ്രധാനമന്ത്രിയുടെയും അടുത്തയാളാണെന്ന പ്രതീതി സൃഷ്ടിക്കുന്ന അദാനിയെ കിട്ടാക്കടത്തിന്‍റെ പേരിൽ ആരും ചോദ്യം ചെയ്യുന്നില്ലെന്നും സ്വാമി ടീറ്ററില്‍ കുറിച്ചു.

സമൂഹ മാധ്യമങ്ങളില്‍ ഏറെ ഫോളോവേ‍ഴ്സുള്ള സ്വാമിയുടെ പരാമര്‍ത്തെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന്‍റെ ഓഹരികള്‍ക്ക് തൊട്ടടുത്ത ദിവസം വിപണിയിൽ എട്ടു ശതമാനം ഇടിവുണ്ടായി. വിപണിമുല്യം കണക്കാക്കിയാല്‍ 9,300 കോടിയോളം രൂപ. സ്വാമിയുടെ വിവാദ പോസ്റ്റിന്‍റെ പ്രകമ്പനങ്ങ‍ള്‍ വിപണിയില്‍ ഇപ്പോ‍ഴും തുടര്‍ചലനങ്ങള്‍
സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. രണ്ടാം ദിനത്തില്‍ അദാനിയുടെ ഓഹരികള്‍ക്ക് 2.41 മുതല്‍ 10.52 ശതമാനം ഇടിവാണുണ്ടായത്. നഷ്ടത്തില്‍ മുന്നില്‍ അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡാണ്. ഓഹരിയൊന്നിന് 18 രൂപയോളം നഷ്ടമാണുണ്ടായത്.

കൽക്കരി ഇറക്കുമതി, ഓസ്ട്രേലിയയിലെ വ്യവസായം എന്നിവയിലെ വിവാദങ്ങൾ അദാനിയുടെ കമ്പനിയുൾപ്പെടുന്ന കേസുകൾ തുടങ്ങിയവയെക്കുറിച്ചുള്ള സ്ഥിതിവിവര റിപ്പോർട്ട് കേന്ദ്രം തേടണമെന്നും മുതിര്‍ന്ന ബി ജെ പി നേതാവ് കൂടിയായ സ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here