രാജസ്ഥാനില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; കോണ്‍ഗ്രസിന് വന്‍വിജയം

ദില്ലി: രാജസ്ഥാനില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. കഴിഞ്ഞ മാസം നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നലെയാണ് തദ്ദേശ തെരഞ്ഞെടുപ്പിലെയും തോല്‍വി.

കഴിഞ്ഞ മാസം രാജസ്ഥാനിലെ അല്‍വാറിലടക്കം നടന്ന ഉപതെരഞ്ഞെടുപ്പില്‍ പല ബൂത്തുകളിലും ബിജെപിക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നലെ 21 ജില്ലകളില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലാണ് ബിജെപിക്ക് വീണ്ടും തിരിച്ചടി നേരിട്ടത്.

പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിജയം. ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ നാലെണ്ണം കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിജെപിക്ക് നേടാനായത് ഒരു ജില്ലാ പഞ്ചായത്ത് സീറ്റ് മാത്രം. കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് നാലും ബിജെപി രണ്ടു സീറ്റും നേടി.

12 പഞ്ചായത്ത് സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ 8 സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായതും. രാജിസ്ഥാനില്‍ ബിജെപിക്ക് തുടര്‍ച്ചയായി തിരിച്ചടി നേരിടുന്നത് ബിജെപിക്കെതിരെയുള്ള ജനരോഷമാണെന്നും, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തില്ലെന്നുമാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, മുഖ്യമന്ത്രി വസുന്ധരാ രാജക്കെതിരെയുള്ള ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. പശു സംരക്ഷണത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ ഏറ്റവും കൂടുതല്‍ അക്രമവും കൊലപാതകവും നടത്തുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍.

ഈ വര്‍ഷം അവസാനത്തോടെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തുടര്‍ച്ച നേടാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News