‘ഒന്നുകൂടി നോക്ക് മാഷെ’; ഹിസ്റ്ററി പരീക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയപ്പോള്‍ ചുറ്റും കൂടിയവര്‍ പറഞ്ഞത് വിശ്വസിക്കാനാകാതെ നക്ഷത്ര

ഹിസ്റ്ററി പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് മികച്ച ബാലതാരത്തിനുള്ള പുരസ്‌ക്കാരം തന്നെ തേടിയെത്തിയത് നക്ഷത്ര അറിയുന്നത്. ആദ്യം അമ്പരപ്പ്. പിന്നെ തന്നെ അറിയിച്ച അധ്യാപകനോട് ഒന്നുകൂടി നോക്ക് മാഷെ എന്ന നിഷ്കള ങ്കമായ ചോദ്യം.

പുരസ്‌ക്കാരം നേടിയത് അത്രപോലും നക്ഷത്രയ്ക്ക് വിശ്വസിക്കാനായിട്ടില്ല. കോഴിക്കോട് മേമൂണ്ട എച്ച് എസ് എസ്സിലെ വിദ്യാര്‍ത്ഥിനിയായ നക്ഷത്രയുടെ ആദ്യ ചിത്രം കൂടിയാണ് രക്ഷാധികാരി ബൈജു ഒപ്പ്.

ഗ്രാമീണ ബാലികയുടെ വേഷം തന്‍മയത്വത്തോടെ ചെയ്തതിനാണ് പുരസ്‌ക്കാരം എന്നാണ് ജൂറിയുടെ വിലയിരുത്തല്‍. ബാലസംഘം മേമുണ്ട വില്ലേജ് കമ്മിറ്റി പ്രസിഡന്റ് കൂടിയാണ് നക്ഷത്ര.

നാടക പ്രവര്‍ത്തകനായ അച്ഛന്‍ മനോജിനും നക്ഷ്ത്രയെക്കൂറിച്ച് സ്വപനങ്ങള്‍ ഏറെ.പ്രതീക്ഷിക്കാതെ വന്നെത്തിയ അവാര്‍ഡിന്റെ ഞെട്ടലില്‍ തന്നെയാണ് നക്ഷത്രയുടെ കുടുംബം.

അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ട നക്ഷത്ര. രക്ഷാധികാരി ബൈജു ഒപ്പ് എന്ന ചിത്രത്തിലെ പ്രകടനമാണ് നക്ഷത്രയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News