സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ വിപണിയില്‍; വിലക്കുറവിന്‍റെ കാര്‍ഡ് പുറത്തെടുത്ത് ഹീറോ

ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്‍റെ പുത്തന്‍ മോഡല്‍ വിപണിയില്‍ എത്തി. 57,190 രൂപയാണ് 2018 ഹീറോ സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ എക്‌സ്‌ഷോറൂം വില. കമ്പനി വികസിപ്പിച്ചെടുത്ത 124.7 സിസി നോണ്‍-സ്ലോപര്‍ എഞ്ചിനാണ് പുതിയ 125 സിസി സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ പ്രധാന വിശേഷം.

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ ഗ്ലാമറിലും ഇതേ എഞ്ചിനാണ് ഒരുങ്ങുന്നത്. രാജ്യത്തെ യുവതലമുറയെ ലക്ഷ്യമിട്ടാണ് പുതിയ സൂപ്പര്‍ സ്‌പ്ലെന്‍ഡര്‍ വിപണിയില്‍ എത്തുന്നതെന്ന് അവതരണവേളയില്‍ ഹീറോ വ്യക്തമാക്കി.

നിലവില്‍ 50 ശതമാനത്തിലേറെയാണ് ഹീറോ മോട്ടോകോര്‍പിന്റെ ആഭ്യന്തര വിപണി വിഹിതം. 124.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനിലാണ് പുതിയ സൂപ്പര്‍ സ്‌പ്ലെന്‍ഡറിന്റെ ഒരുക്കം.
7,500 rpm ല്‍ 11.2 bhp കരുത്തും 6,000 rpm ല്‍ 11 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍.

പഴയ മോഡലിനെ അപേക്ഷിച്ച് 1.87 bhp കരുത്തും 0.65 Nm torque ഉം പുതിയ സൂപ്പര്‍ സ്‌പ്ലെന്‍ഡറിന് അധികമായുണ്ട്. 124 കിലോഗ്രാമാണ് പുതിയ ബൈക്കിന്റെ ഭാരം. പഴയ തലമുറയെക്കാളും മൂന്നു കിലോഗ്രാം അധിക ഭാരവും പുതിയ സൂപ്പര്‍ സ്‌പ്ലെന്‍ഡറിനുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News