ഇന്ദ്രന്‍സിനും പാര്‍വ്വതിയ്ക്കും പുരസ്കാരം നല്‍കിയതെന്തുകൊണ്ട്; ജൂറിയുടെ ഉത്തരം ശ്രദ്ധേയമാണ്

48ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു ക‍ഴിഞ്ഞപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം നേടിയ ഇന്ദ്രന്‍സും മികച്ച നടിക്കുള്ള പുരസ്കാരം നേടിയ പാര്‍വ്വതിയുമാണ് ഏറ്റവും ശ്രദ്ധേയമായത്.

ആളൊരുക്കത്തിലെ അഭിനയം ഇന്ദ്രന്‍സിനും ടേക്ക് ഓഫിലെ പ്രകടനം പാര്‍വ്വതിയ്ക്കും തുണയായി. ഇവര്‍ക്ക് എന്തുകൊണ്ട് പുരസ്കാരം നല്‍കിയെന്ന ജൂറിയുടെ വിശദീകരണം ശ്രദ്ധേയമാണ്.

നഷ്ടപ്പെട്ട മകനെ തേടിയിറങ്ങുന്ന ഒരു പിതാവിന്‍റെ നിസ്സഹായതയും അന്വേഷണത്തിന്‍റെ ഒടുവില്‍ മകന്‍, മകളായി മുന്നിലെത്തുമ്പോ‍ഴുണ്ടാകുന്ന അന്ത:സംഘര്‍ഷങ്ങളും അയത്നലളിതമായി പ്രതിഫലിപ്പിക്കുന്ന അഭിനയമികവാണ് ഇന്ദ്രന്‍സിനെ മികച്ച നടനാക്കിയത്.

ഇറാഖിലെ യുദ്ധഭൂമിയില്‍ ജോലിതേടിയെത്തുന്ന മലയാളി നെ‍ഴ്സിന്‍റെ ആത്മസംഘര്‍ഷങ്ങളുടെ മികവാര്‍ന്ന ആവിഷ്കാരമാണ് പാര്‍വ്വതിയെ മികച്ച നടിയാക്കിയതെന്നാണ് ജൂറി വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News