മോഹന്‍ബഗാനെ സമനിലയില്‍ പിടിച്ചുകെട്ടി ഗോകുലം കേരള എഫ്സി; പക്ഷെ വലിയ നഷ്ടം

ഐ ലീഗിലെ അവസാന ഹോം മത്സരത്തിൽ ഗോകുലം കേരള എഫ് സി ക്ക് സമനില. മോഹൻ ബഗാനെതിരായ മത്സരത്തിൽ ഇരു ടീമും ഓരോ ഗോൾ നേടി.

ബഗാന് വേണ്ടി കാമറൂൺ താരം ഡിക്കയും ഗോകുലത്തിനായി ഉഗാണ്ടയിൽ നിന്നുള്ള ഹെൻറി കിസേക്കയും ലക്ഷ്യം കണ്ടു. ആദ്യ പകുതിയിലാണ് രണ്ട് ഗോളും പിറന്നത്.

രണ്ടാം പകുതിയിൽ ഇരു ടീമുകൾക്കും നിരവധി അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. സമനിലയോടെ സൂപ്പർ കപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള അവസരം ഗോകുലത്തിന് നഷ്ടമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News